അഞ്ച് തവണ ഐപിഎല്‍ കിരീടം ചൂടിയ ചെന്നൈക്ക് ഈ സീസണില്‍ പ്രതാപത്തിനൊത്ത് ഉയരാനായില്ല. കളിച്ച 11 മത്സരങ്ങളില്‍ ഒൻപതും പരാജയപ്പെട്ടു
Image credits: ANI
മറക്കണം ഈ സീസണ്‍
സീസണില്‍ പ്ലേ ഓഫ് കാണാതെ പുറത്തായ ആദ്യ ടീമും ചെന്നൈ ആയിരുന്നു. നായകസ്ഥാനത്തേക്ക് ധോണി എത്തിയിട്ടും രക്ഷിക്കാനാകാതെ പോയി
Image credits: ANI
തിരിച്ചുവരവ് അകലെയല്ല
പരാജയങ്ങളുടെ പടുകുഴിയിലേക്ക ് വീണെങ്കിലും ഒരു തിരിച്ചുവര് ചെന്നൈ നടത്തുമെന്ന സൂചന അവസാന മത്സരങ്ങള്‍ നല്‍കി. അടുത്ത സീസണില്‍ ചെന്നൈ നിലനിർത്താൻ സാധ്യതയുള്ള ചില താരങ്ങളെ അറിയാം
Image credits: ANI
റുതുരാജ് ഗെയ്‌ക്‌വാദ്
പരുക്കുമൂലം സീസണ്‍ നഷ്ടമായ താരമാണ് റുതുരാജ് ഗെയ്‌ക്‌വാദ്. ചെന്നൈയുടെ നായകൻ കൂടിയായ താരം തന്നെയാണ് അവരുടെ ഏറ്റവും മികച്ച ബാറ്ററും
Image credits: ANI
ആയുഷ് മാത്രെ
റുതുരാജിന്റെ പകരക്കാരനായി ടീമിലെത്തിയ താരം. സീസണില്‍ ചെന്നൈക്ക് മികച്ച തുടക്കങ്ങള്‍ സമ്മാനിക്കാൻ പതിനേഴുകാരനായിട്ടുണ്ട്. ബെംഗളൂരുവിനെതിരായ ഇന്നിങ്സ് ഉദാഹരണം
Image credits: ANI
നൂർ അഹമ്മദ്
16 വിക്കറ്റുകളുമായി സീസണില്‍ ചെന്നൈക്കായി ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത സ്പിന്നർ. പന്തുകൊണ്ട് ജഡേജയ്ക്കും അശ്വിനും മുകളില്‍ തിളങ്ങാൻ താരത്തിന് കഴിഞ്ഞു
Image credits: ANI
ഡിവാള്‍ഡ് ബ്രെവിസ്
സീസണിന്റെ പാതിവഴിയില്‍ ചെന്നൈക്കൊപ്പം ചേർന്ന താരം. ബ്രെവിസ് മധ്യനിരയിലേക്ക് എത്തിയതോടെ ചെന്നൈയുടെ ബാറ്റിങ് നിര കൂടുതല്‍ സജ്ജമായി
Image credits: ANI
ഖലീല്‍ അഹമ്മദ്
സീസണിലെ ചെന്നൈയുടെ തുറുപ്പുചീട്ട്. 14 വിക്കറ്റുകള്‍ ഇതിനോടകം ഇടം കയ്യൻ പേസർ നേടി. താരത്തിന്റെ പവർപ്ലേയിലെ സ്ഥിരതയാർന്ന പ്രകടനം എതിരാളികളെ സമ്മർദത്തിലാക്കി പലപ്പോഴും