എഡ്ജ്ബാസ്റ്റണില്‍ ഇന്ത്യയുടെ ഗില്ലാട്ടം, ബാസ്ബോളിന് മാസ് മറുപടിയും | India vs England
റണ്‍മലകയറിയ ഇതിഹാസങ്ങളുണ്ടായിരുന്നില്ല, ജസ്പ്രിത് ബുംറയെന്ന വജ്രായുധമില്ല. പണ്ഡിതന്മാർ എഴുതിനല്‍കിയ ടീം ഘടനയുമായിരുന്നില്ല. ജയം കയ്യലിരുന്നിട്ടും പിടിച്ചെടുക്കാനാകാത്തതിന്റെ പേരില്‍ പഴികേട്ടതാണ്. പക്ഷേ, എല്ലാ ചോദ്യങ്ങള്‍ക്കും വിമർശനങ്ങള്‍ക്കും ആശങ്കകള്‍ക്കും ഉത്തരം കളത്തല്‍ നല്‍കിയിരിക്കുന്നു, ശുഭ്‌മാൻ ഗില്ലിന്റെ സംഘം, ഗില്‍ മുന്നില്‍ നിന്ന് നയിച്ചൊരു സംഘം.