കിംഗ് കോലിയില്ലാതെ ഏഷ്യാ കപ്പില്‍ കോട്ട കാക്കാനിറങ്ങുമ്പോള്‍ ഇന്ത്യയുടെ ആശങ്ക
അസാധ്യമെന്ന് കരുതിയ വിജയലക്ഷ്യത്തിലേക്ക് ഇന്ത്യയെ കൈപിടിച്ചുയര്‍ത്തി, മെല്‍ബണിലെ ഒരു ലക്ഷത്തോളം കാണികൾക്ക് നടുവില്‍ ഒരുനിമിഷം ഇരു കണ്ണുകളുമടച്ച് ആകാശത്തേക്ക് വിരല്‍ ചൂണ്ടി നില്‍ക്കുന്ന വിരാട് കോലി. ആവേശം അടക്കാനാവാതെ ഓടിയെത്തി കോലിയെ എടുത്തുയര്‍ത്തുന്ന രോഹിത് ശര്‍മ. ഇന്ത്യൻ ആരാധകർ എന്നും മനസില്‍ ചില്ലിട്ടുവെക്കുന്നൊരു ചിത്രം.