userpic
user icon

Ajin J T

ajin@asianetnews.in

Ajin J T

Ajin J T

ajin@asianetnews.in

    New Year Celebration in USA

    New Year Celebration in USA : പുതുവർഷത്തെ വരവേറ്റ് അമേരിക്ക; കാണാം അമേരിക്ക ഈ ആഴ്ച

    Jan 3, 2022, 7:03 PM IST

    പുതുവർഷത്തെ വരവേറ്റ് അമേരിക്ക; കാണാം അമേരിക്ക ഈ ആഴ്ച

    Bill To Raise Marriage Age Of Women In Lok Sabha

    Marriage Age Of Women : വിവാഹപ്രായം ഏകീകരിക്കാനുള്ള ബിൽ അനിവാര്യമോ അവിവേകമോ? | News Hour 21 Dec 2021

    Dec 21, 2021, 10:08 PM IST

    സ്ത്രീകളുടെ വിവാഹപ്രായം ഉയർത്താനുള്ള ബിൽ ലോക്സഭയിൽ അവതരിപ്പിച്ച് സർക്കാർ. കീറിയെറിഞ്ഞ് പ്രതിപക്ഷം. പ്രതിഷേധം സ്ത്രീകൾ കാണുന്നുണ്ടെന്ന് പ്രധാനമന്ത്രി. ജനാധിപത്യധ്വംസനമെന്ന് പ്രതിപക്ഷം. വിവാഹപ്രായം ഏകീകരിക്കാനുള്ള ബിൽ അനിവാര്യമോ അവിവേകമോ?

    Alappuzha Murder Case News Hour 20 Dec 2021

    Alappuzha Murder Case : കാക്കിയിട്ടവർ കാഴ്ചക്കാരാകുമ്പോൾ | News Hour 20 Dec 2021

    Dec 20, 2021, 10:02 PM IST

    ആലപ്പുഴയിലെ നിഷ്ഠൂര കൊലപാതകങ്ങൾ നമ്മുടെ സംസ്ഥാനത്തെ ക്രമസമാധാനപാലനത്തിനു മുന്നിൽ ചോദ്യചിഹ്നമാകുന്നോ? രണ്ട് സംഘടനകളുടെ ക്രിമിനൽ സംഘങ്ങൾ ആസൂത്രണം ചെയ്ത് നടത്തുന്ന കൊലപാതകങ്ങളിൽ പോലീസിന് കാഴ്ചക്കാരുടെ റോൾ മാത്രമോ? രഹസ്യാന്വേഷണവും മുൻകരുതൽ നടപടികളും പാളിപ്പോകുകയാണോ?

    Political Murders in Kerala News Hour 19 Dec 2021

    Alappuzha Dual Murder : കേരളത്തെ ശവപ്പറമ്പാക്കുന്നതാര്? | News Hour 19 Dec 2021

    Dec 19, 2021, 10:19 PM IST

    പന്ത്രണ്ട് മണിക്കൂർ ഇടവേളയിൽ രണ്ട് കൊലപാതകങ്ങൾ. രണ്ടും ചെറുപ്പക്കാർ. അനാഥരായ നാല് കുഞ്ഞുങ്ങൾ. വിലപിക്കുന്ന രണ്ട് കുടുംബങ്ങൾ, സുഹൃത്തുക്കൾ. 2021 ന് തിരശീല വീഴാറാകുമ്പോഴാണ് പ്രാകൃതകേരളമെന്ന് വിളിക്കേണ്ടിവരുന്ന നിഷ്ഠൂരമായ കൊലപാതകങ്ങൾ. ദൈവത്തിന്റെ സ്വന്തം നാടെന്ന പരസ്യപ്പലകകളിലൊക്കെ ഉറപ്പായുമുണ്ടാവാറുണ്ട്, ആലപ്പുഴയുടെ മനോഹരമായ ഒരു ദൃശ്യം. പരസ്പരം ഏതെങ്കിലും തരത്തിലുളള ശത്രുതയില്ലാത്ത രണ്ട് ചെറുപ്പക്കാരാണ് കൊല്ലപ്പെട്ടത്. ഇരുകൂട്ടരും നിഷേധിക്കുമെങ്കിലും ഷാനെ കൊന്നത് ആർഎസ്എസെന്നും, രഞ്ജിത്തിനെ കൊന്നത് എസ്ഡിപിഐ എന്നും വ്യക്തം. ന്യൂസ് അവർ ചർച്ച ചെയ്യുന്നു, എസ്ഡിപിഐയും ആർഎസ്എസും കേരളത്തോട് ചെയ്യുന്നതെന്ത്? പൊലീസിനെന്താണ് ജോലി? ഫെയ്സ്ബുക്കിൽ ജാഗ്രതാക്കുറിപ്പിട്ടാൽ തീരുമോ മുഖ്യമന്ത്രിയുടെ ജോലി?

    Controversies over appointment of late MLA K K Ramachandrans son

    KK Ramachandran's son's appointment : നമ്മുടെ സർക്കാർ... നമുക്ക് നിയമിക്കാം... | News Hour 18 Dec 2021

    Dec 18, 2021, 9:56 PM IST

    ചെങ്ങന്നൂർ മുൻ എംഎൽഎയുടെ മകന് ഗസറ്റ‍ഡ് റാങ്കിൽ ആശ്രിത നിയമനം നൽകിയ സർക്കാർ നടപടി ഹൈക്കടതി റദ്ദാക്കിയത് സർക്കാരിന് കനത്ത മുന്നറിയിപ്പായിരുന്നു. ബന്ധുനിയമനങ്ങൾക്കും രാഷ്ട്രീയ നിയമനങ്ങൾക്കും എതിരെ പോരാടുന്നവർക്ക് ആശ്വാസം നൽകിയ വിധി. ആ വിധി അംഗീകരിക്കാതെ സർക്കാർ സുപ്രീം കോടതിയിലേക്ക് നീങ്ങിയിരിക്കുന്നു. എംഎൽഎമാരുടെ മക്കൾക്കടക്കം ഇങ്ങനെ ഇഷ്ടംപോലെ നിയമനം നൽകാനുള്ള അവകാശം സ്ഥാപിച്ചുകിട്ടാൻ. ആർക്കും ആശ്രിത നിയമനം നൽകാൻ തസ്തികകൾ സൃഷ്ടിക്കാനുള്ള അധികാരം ഉറപ്പിക്കാൻ. ഭരണഘടന പൗരന് നൽകുന്ന അവകാശം ലംഘിച്ച്, അധികാരത്തിൻറെ മറവിലുള്ള ഇഷ്ടദാനങ്ങൾക്കായി പൗരന്റെ നികുതിപ്പണം ചെലവഴിച്ചുള്ള പോരാട്ടം. വിവിഐപി മക്കളേ.എല്ലാം നിങ്ങൾക്കുവേണ്ടി

    MA Admission for BA failed students in Kalady Sanskrit University

    Kalady Sanskrit University : കാലടിയിലെ കൗതുകങ്ങൾ | News Hour 17 Dec 2021

    Dec 17, 2021, 9:59 PM IST

    വൈസ് ചാൻസലർ നിയമനങ്ങൾ , സർവകലാശാലാ അദ്ധ്യാപക നിയമനങ്ങൾ, ബന്ധുനിയമനങ്ങൾ, രാഷ്ട്രീയ നിയമനങ്ങൾ ഒക്കെ വിവാദമായിരിക്കെ കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ നിന്ന് പുതിയ വാർത്ത വരുന്നു. ബിഎക്ക് തോറ്റവരൊക്കെ എംഎ ക്ലാസിൽ പഠിക്കുന്നു. തോറ്റവരെ ജയിപ്പിച്ചെടുക്കാൻ റിഅപ്പിയറൻസ് പരീക്ഷകൾ തകൃതിയായി സംഘടിപ്പിക്കുന്നു. ഉന്നത വിദ്യാഭ്യാസ രംഗത്ത് കേരളത്തിൽ നടക്കുന്നത് അത്യുന്നത ആഭാസങ്ങളോ?

    controversies over R Bindu's recommendation for appointment of Kannur VC

    R Bindu's recommendation : ഉന്നതവിദ്യാഭ്യാസമന്ത്രി രാജിവയ്ക്കണോ? | News Hour 14 Dec 2021

    Dec 14, 2021, 10:08 PM IST

    കണ്ണൂർ വിസി നിയമനത്തിൽ ഗവർണ്ണറെ സർക്കാർ സമ്മർദ്ദത്തിലാക്കിയില്ലെന്ന മുഖ്യമന്ത്രി യുടെ വാദം പൊളിഞ്ഞു. വിസിക്ക് കാലാവധി നീട്ടി നൽകിയത് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ പിൻവാതിൽ നിയമനശുപാർശക്കുള്ള പ്രത്യുപകാരമോ? സർച്ച് കമ്മിറ്റിയെ പൊളിച്ച് ഗവർണ്ണർക്ക് നിയമനശുപാർശക്കത്തയച്ച ഉന്നതവിദ്യാഭ്യാസമന്ത്രി രാജി വയ്ക്കണോ?

    R Bindu recommended appointment of Kannur VC

    R Bindu : 'സർവം'ലംഘിച്ച് മന്ത്രി! | News Hour 13 Dec 2021

    Dec 13, 2021, 9:55 PM IST

    കണ്ണൂർ സർവ്വകലാശാലയിൽ ചട്ടങ്ങൾ ലംഘിച്ച് വൈസ് ചാൻസലറെ പുനർനിയമിക്കാൻ ചുക്കാൻ പിടിച്ചത് സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മന്ത്രി. ഡോ.ഗോപിനാഥ് രവീന്ദ്രനെ പുനർനിയമിക്കണമെന്നും സേർച്ച് കമ്മറ്റി റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ഡോ.ആർ ബിന്ദു ഗവർണർക്ക് അയച്ച കത്ത് പുറത്ത് വന്നു. സർവ്വകലാശാല നിയമനങ്ങളിൽ സർക്കാർ ഇടപെടുന്നില്ലെന്ന മുഖ്യമന്ത്രിയുടെ വാദം പച്ചക്കള്ളമോ? സത്യപ്രതിജ്ഞാ ലംഘനവും അധികാര ദുർവിനിയോഗവും നടത്തിയ ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് സ്ഥാനത്ത് തുടരാൻ യോഗ്യതയുണ്ടോ?

    Kerala CM Pinarayi Vijayan and Kerala Governor Arif Mohammad Khan Conflict

    Chancellor Issue : ആരാണ് നിയമം ലംഘിക്കുന്നത്? | News Hour 12 Dec 2021

    Dec 12, 2021, 10:08 PM IST

    മികച്ച മാർക്ക് വാങ്ങുന്ന കുട്ടികൾ , കഴിയുന്നവരെല്ലാം സർട്ടിഫിക്കറ്റുകളും വാരിപ്പെറുക്കി കേരളത്തിൽ നിന്ന് രക്ഷപ്പെടുകയാണെന്ന് അക്കാദമിക് രംഗത്തെ നിഷ്പക്ഷമായി നിരീക്ഷിക്കുന്നവർക്കൊക്കെ അറിയാം. അതെന്തുകൊണ്ടാണെന്ന പരിശോധനയും തിരുത്തലുമൊക്കെ നടക്കണമെന്നാണ് വിദ്യാർഥികളും അക്കാദമിക് രംഗത്തുളളവരുമൊക്കെ ആഗ്രഹിക്കുന്നത്. പക്ഷെ ഇവിടെ നടക്കുന്നതൊക്കെ വിചിത്രമായ കാര്യങ്ങളാണ്. പ്രായപരിധി പിന്നിട്ട, പാർട്ടിക്ക് വേണ്ടപ്പെട്ട വൈസ് ചാൻസലറെ ഒരിക്കൽ കൂടി നിയമിക്കാമെന്ന് പാർട്ടിയും മുഖ്യമന്ത്രിയുമങ്ങ് തീരുമാനിക്കുകയാണ്. സംശയമുന്നയിക്കുന്ന ഗവർണർക്ക് അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം സംഘടിപ്പിച്ച് നൽകി ഉത്തരവിലൊപ്പിട്ട് വാങ്ങുകയാണ്. ഏഴ് പേർ വൈസ് ചാൻസലർ സ്ഥാനത്തേക്ക് അപേക്ഷ നൽകുമ്പോൾ അതിലൊരാൾക്ക് മാത്രം യോഗ്യതയെന്ന് കണ്ടെത്തി നിയമിക്കാനാവശ്യപ്പെടുകയാണ്. ചാൻസലർക്കെന്തധികാരമെന്ന് ചോദിച്ച് വൈസ് ചാൻസലർ കേസ് കൊടുക്കുകയാണ്. ഇങ്ങനെയാണെങ്കിൽ എനിക്ക് ഇപ്പണി വേണ്ടെന്ന് ചാൻസലർ കൂടിയായ ഗവർണർ കത്ത് കൊടുക്കയാണ്. നല്ല നിലയിൽ ഗവർണർ തന്നെ തുടരണമെന്ന് മുഖ്യമന്ത്രി പൊട്ടിച്ചിരിച്ച് കൊണ്ട് ആവശ്യപ്പെടുകയാണ്. അപ്പൊപ്പിന്നെ ആരാകണം ചാൻസലർ?

    Tributes for General Bipin Rawat who died in helicopter crash

    Tributes for Bipin Rawat: വീരപുത്രന് വിട | News Hour 9 Dec 2021

    Dec 9, 2021, 10:22 PM IST

    രാജ്യത്തിൻറെ ധീരപുത്രന് വിട. ജനറൽ ബിപിൻ റാവത്ത് അടക്കമുള്ളവരുടെ ഭൗതിക ശരീരം ദില്ലിയിലെത്തിച്ചു. അൽപ്പസമയത്തിനകം രാഷ്ട്രപതി പ്രധാനമന്ത്രി സേനാ തലവൻമാർ എന്നിവർ അന്ത്യോപചാരമർപ്പിക്കും. രാജ്യം നടുങ്ങിയ ദുരന്തത്തിൽ എയർമാഷൽ മാനവേന്ദർ സിങ്ങിൻറെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം അന്വേഷണം തുടങ്ങി. ഹെലിക്കോപ്റ്ററിൻറെ ബ്ളാക്ക് ബോക്സ് കണ്ടെടുത്തു. ഇപ്പോഴും ഉത്തരം കിട്ടാത്ത ആ ചോദ്യം ഉയരുകയാണ്. അതിസുരക്ഷാസംവിധാനങ്ങളുള്ള ഹെലിക്കോപ്റ്റർ അപകടത്തിൽപെട്ടതെങ്ങനെ?

    Increasing allegations against Kerala Police News Hour 6 Dec 2021

    Kerala Police: സംസ്ഥാനത്ത് പൊലീസ് ഭരണം പരാജയമോ? | News Hour 6 Dec 2021

    Dec 6, 2021, 10:17 PM IST

    പൊലീസിന്റെ അനാസ്ഥയിൽ ഒരു സ്ത്രീക്ക് കൂടി ജീവൻ നഷ്ടപ്പെട്ടു. അവരുടെ മകനും. പരാതി കിട്ടിയിട്ടും നടപടിയെടുക്കാതെ മൊഫിയയെ മരണത്തിലേക്ക് തള്ളിവിട്ട പൊലീസ്, അതേ ജില്ലയിൽ ഇതേ നയം തുടർന്നതിൻറെ രക്തസാക്ഷികൾ. കാക്കിയിട്ടവർ തെറ്റ് ചെയ്താൽ കാക്കി തന്നെ സംരക്ഷിക്കുന്നുവെന്ന് കേരള ഹൈക്കോടതി വീണ്ടും വിളിച്ചുപറയുന്നു. സംസ്ഥാന പൊലീസിന് നാഥനുണ്ടോ? സംസ്ഥാനത്ത് പൊലീസിനെ നിലയ്ക്കു നിർത്താൻ കഴിയുന്ന ആഭ്യന്തര ഭരണമുണ്ടോ?

    Pathetic condition of the roads in Kerala News Hour 4 Dec 2021

    Kerala Roads: പൊളിഞ്ഞറോഡുകളിലെ കാഴ്ചക്കാരും കാവൽക്കാരും | News Hour 4 Dec 2021

    Dec 4, 2021, 9:59 PM IST

    പൊതുജനങ്ങൾ റോഡുകളുടെ കാഴ്ചക്കാരല്ല, കാവൽക്കാരാണെന്ന് പ്രഖ്യാപിച്ചിരിക്കുന്നു പൊതുമരാമത്ത് വകുപ്പ്. കരാറുകാരൻറെയും എഞ്ചിനീയറുടെയും പേരെഴുതി പ്രദർശിപ്പിച്ചാൽ തീരുമോ, റോഡുകളിലെ ദുരിതം?

    Unvaccinated teachers in Kerala News Hour 3 Dec 2021

    Unvaccinated teachers: കുട്ടികളെ കുരുതി കൊടുക്കുമോ? | News Hour 3 Dec 2021

    Dec 3, 2021, 10:15 PM IST

    സംസ്ഥാനത്ത് സ്കൂളുകൾ തുറക്കാൻ തീരുമാനിച്ചപ്പോൾ വിദ്യാഭ്യാസമന്ത്രി രക്ഷകർത്താക്കൾക്കും കുട്ടികൾക്കും ഒരുറപ്പ് നൽകി. ആശങ്ക കൂടാതെ ക്ലാസ്സുകളിലേക്കെത്താം. അധ്യാപകരും അനധ്യാപകരും രണ്ട് ഡോസ് വാക്സിൻ എടുത്തവരായിരിക്കും. മാസം ഒന്ന് കഴിഞ്ഞു. വാക്സിൻ എടുക്കാത്ത എത്ര അധ്യാപകർ ? അത് ആരൊക്കെ? അവർ സ്കൂളുകളിലെത്തിയോ? കണക്കില്ല, കാഴ്ചപ്പാടില്ല. എണ്ണം മാറ്റിമാറ്റിപ്പറഞ്ഞ വിദ്യാഭ്യാസവകുപ്പ് ഇന്ന് പുറത്തുവിടുമെന്ന് പറഞ്ഞ പട്ടിക ഒടുവിൽ നാളത്തേക്ക് മാറ്റിയിരിക്കുന്നു. മന്ത്രിയുടെ വാക്ക് വിശ്വസിച്ച് രക്ഷിതാക്കളും വിദ്യാർത്ഥികളും ഇന്ന് ആശങ്കയിലാണ്. കുട്ടികളെ കുരുതി കൊടുക്കുന്നോ സർക്കാർ? കുട്ടികളെ കുരുതി കൊടുക്കുമോ? മന്ത്രിയുടെ വാക്ക് പാഴ്വാക്കോ? സർക്കാർ ഇരുട്ടിൽ തപ്പുന്നോ?

    Controversies over the Waqf board postings issue

    Waqf board postings: സർക്കാരിൽ ന്യൂനപക്ഷങ്ങൾക്ക് അവിശ്വാസമോ? | News Hour 1 Dec 2021

    Dec 1, 2021, 10:41 PM IST

    ആത്മീയ കേന്ദ്രങ്ങളിൽ രാഷ്ട്രീയം പറയാമോ. കാലങ്ങളായി ഉയരുന്ന ചോദ്യമാണിത്. നാമജപങ്ങളായും ഇടയലേഖനങ്ങളായും സർക്കാരിനെതിരായ ഭിന്നശബ്ദങ്ങൾ ആരാധനാലയങ്ങളിലും പരിസരങ്ങളിലും ഒട്ടേറെ തവണ ഉയർന്നിട്ടുണ്ട്. സംസ്ഥാനത്തെ മുസ്ലീം പള്ളികളിലും സർക്കാർ തീരുമാനങ്ങൾക്കെതിരെ ബോധവത്കരണത്തിന് തീയതി കുറിക്കപ്പെട്ടുകഴിഞ്ഞു. വഖഫ് നിയമനങ്ങൾ പിഎസ്എസി വിട്ട നടപടിയാണ് അസ്വസ്ഥതക്കും ആശങ്കക്കും വഴിവയ്ക്കുന്നത്. ഈ നീക്കത്തിന് മുസ്ലീം ലീഗ് കൂടി പിന്തുണ പ്രഖ്യാപിച്ചതോടെ വെള്ളിയാഴ്ചത്തെ ജുമുഅ നമസ്കാരത്തിന് ശേഷമുള്ള കൂട്ടായ്മകൾ സർക്കാരിനെതിരായ സമരപ്രഖ്യാപന വേദികളാകുമോ. ഒന്നാം പിണറായി സർക്കാരിന്‍റെ അവസാന നാളുകളിൽ ന്യൂനപക്ഷങ്ങൾക്കിടയിൽ ചാംപ്യനായി നിന്ന മുഖ്യമന്ത്രിക്ക് തുടർഭരണത്തിൽ സംഭവിക്കുന്നത് എന്താണ്?

    Conflicts inside the congress News Hour 30 Nov 2021

    Conflicts in Congress: രമേശും ഉമ്മൻ ചാണ്ടിയും പുകഞ്ഞ കൊള്ളികളോ? | News Hour 30 Nov 2021

    Nov 30, 2021, 10:20 PM IST

    ഒന്നിച്ചുനിന്നാൽ പോലും രക്ഷയില്ലാത്ത കാലത്ത് തമ്മിൽ തല്ലി തോൽപ്പിക്കുന്ന കോണ്‍ഗ്രസ്സ്. സർക്കാരിനെതിരായ സമരത്തെക്കാൾ വീറോടെ പാർട്ടിനേതാക്കളെ ഒതുക്കാൻ മത്സരിക്കുന്നവർ. അധികാരക്കൊതിയിൽ നേതാക്കൾ നടത്തുന്ന ചക്കളത്തിപ്പോര് പാർട്ടിയെ മാത്രമല്ല മുന്നണിയെയും തളർത്തുകയാണ്. പ്രവർത്തകസമിതിയംഗവും മുൻ പ്രസിഡന്റും മുന്നണി യോഗം ബഹിഷ്കരിക്കുന്നു. ചായക്കോപ്പയിലെ കാറ്റുമാത്രമെന്ന് കെപിസിസി പ്രസിഡന്റ് പരിഹസിക്കുന്നു. അനുനയത്തിനിനിയില്ല എന്ന കർശന നിലപാടിൽ ഇരുവിഭാഗവും.ഉമ്മൻ ചാണ്ടിക്കും രമേശ് ചെന്നിത്തലക്കുമെതിരെ പരാതിയുമായി കെപിസിസി നേതൃത്വം ഹൈക്കമാൻഡിനു മുന്നിലേക്ക്. മുതിർന്ന നേതാക്കൾ വിമതരാകുന്നോ? രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും പുകഞ്ഞ കൊള്ളികളോ?

    Pink Police official child humiliation case

    Pink Police: കാക്കിയുടെ അഹന്തയോ? | News Hour 29 Nov 2021

    Nov 29, 2021, 10:53 PM IST

    ഒരു മൊബൈൽ ഫോണിൻറെ വില പോലും 8 വയസ്സുകാരിയുടെ ജീവനില്ലേ? നിറവും വസ്ത്രവും നോക്കിയാണോ പൊലീസ് നീതി നടപ്പാക്കുന്നത്? മൊബൈൽ മോഷണം ആരോപിച്ച് 8 വയസ്സുകാരിയെയും പിതാവിനെയും നടുറോഡിൽ പരസ്യവിചാരണ ചെയ്ത ദൃശ്യങ്ങൾ കണ്ട് അമ്പരന്ന് കേരള ഹൈക്കോടതി ചോദിച്ചതാണിത്. പൊലീസിന് കാക്കിയുടെ അഹന്തയോ? എന്തിന് ഇങ്ങനെയൊരു പിങ്ക് പോലീസ്?

    Teachers refuses to take covid-19 vaccination

    covid-19 vaccination: അധ്യാപകരെ ആര് പഠിപ്പിക്കും? | News Hour 28 Nov 2021

    Nov 28, 2021, 10:29 PM IST

    പത്താം ക്ലാസിലെ ബയോളജി പുസ്തകത്തിലെ ഒരു ചോദ്യവും ഉത്തരവും വായിച്ച് നമുക്കിന്നത്തെ ന്യൂസ് അവർ തുടങ്ങാം. വാക്സീനുകൾ രോഗത്തെ പ്രതിരോധിക്കുന്നതെങ്ങനെ? നിർവീര്യമാക്കിയതോ, മൃതമോ, പ്രത്യേകം പരുവപ്പെടുത്തിയതോ, ജീവനുളളതും നിർവീര്യമാക്കിയതുമായതോ ആയ രോഗാണുക്കളടങ്ങിയ വാക്സീൻ ശരീരത്തിലെത്തിയാൽ ലിംഫോസൈറ്റുകൾ അവയ്ക്കെതിരെ ആന്റിബോഡി ഉൽപ്പാദിപ്പിക്കുന്നു. ശരീരത്തിൽ നിലനിൽക്കുന്ന ഈ ആന്റിബോഡികൾ നൽകുന്ന പ്രതിരോധശേഷി മൂലം പിന്നീട് ശരീരത്തിൽ രോഗാണുക്കളെത്തിയാലും അവയ്ക്ക് പെരുകാനാവുന്നില്ല. ഈ ചോദ്യവും ഉത്തരവും പഠിപ്പിക്കുന്ന, പഠിപ്പിക്കേണ്ട അധ്യാകപകരുൾപ്പെടെയുളള അയ്യായിരത്തോളം പേരാണ് സർക്കാരും രക്ഷിതാക്കളും ആരോഗ്യപ്രവർത്തകരും വിദ്യാർഥികളും ആവർത്തിച്ചാവശ്യപ്പെട്ടിട്ടും വാക്സീനെടുക്കാതെ വീട്ടിലിരിക്കുന്നത്. സർക്കാരിന്റെ കയ്യിൽ കൃത്യമായ കണക്കില്ല. എന്ത് നടപടിയെടുക്കണമെന്നറിയില്ല

    Infants deaths at Attappadi

    Attappadi Infant Deaths: അവഗണനയുടെ അട്ടപ്പാടി | News Hour 27 Nov 2021

    Nov 27, 2021, 10:28 PM IST

    കുഞ്ഞുങ്ങളുടെ ശവപ്പറമ്പായി വീണ്ടും മാറുകയാണോ അട്ടപ്പാടി? കഴിഞ്ഞ നാല് ദിവസത്തിനുള്ളിൽ 5 ശിശുക്കളാണ് അട്ടപ്പാടിയിൽ മരിച്ചത്. എപ്പോഴുമെന്നപോലെ പ്രഖ്യാപനങ്ങൾക്ക് ഇത്തവണയും പഞ്ഞമുണ്ടായില്ല. പ്രത്യേക കർമ്മപദ്ധതി പ്രഖ്യാപിച്ചു മന്ത്രിയുടെ നേതൃത്തിൽ അവലോകന യോഗം. കോടികളുടെ പാക്കേജുകൾ കേട്ട് മടുത്ത അട്ടപ്പാടിക്ക് ഇതൊക്കെ കേട്ടു തഴമ്പിച്ച വാഗ്ദാനങ്ങളാണ്. അട്ടപ്പാടിയെ പോഷകാഹാരമില്ലാത്ത പെൺകുട്ടികളുടെ, യുവതികളുടെ, അമ്മമാരുടെ, കുഞ്ഞുങ്ങളുടെ നാടാക്കുന്നതിന് ഉത്തരവാദികൾ ആരാണ്? കുരുന്നുകളുടെ കൊലക്കളമാക്കുന്നത് ആരാണ്?

    no action taken against those who are behind Anupama's child missing case

    Anupama gets her baby : കടത്തിന് കൂട്ടുനിന്നവരെ സംരക്ഷിക്കുന്നോ? | News Hour 24 Nov 2021

    Nov 24, 2021, 10:24 PM IST

    മാധ്യമ സ്ഥാപനമെന്ന നിലയിൽ ഏഷ്യാനെറ്റ് ന്യൂസിന് സംതൃപ്തി നൽകുന്ന ഒരു ദിനം കൂടി.പേരൂർക്കടക്കാരി അനുപമ എസ് ചന്ദ്രന് സ്വന്തം കുഞ്ഞിനെ തിരിച്ചുകിട്ടി. അനുപമയുടെ ഒറ്റയാൾ പോരാട്ടത്തിന് പുതിയ ദിശനൽകാനായതിൽ, വിജയം വരെ അനുപമക്കൊപ്പം നിൽക്കാനായതിൽ, സൈബർ ആക്രമണങ്ങൾക്കും കപടസദാചാര പ്രസംഗങ്ങൾക്കും അപവാദ പ്രചാരണങ്ങൾക്കും കീഴടങ്ങാതെ മുന്നോട്ട് പോകാനായതിൽ ഏഷ്യാനെറ്റ് ന്യൂസ് അഭിമാനിക്കുന്നു. നേരോടെ, നിർഭയം, നിരന്തരം.പക്ഷ. അനുപമയുടെ പോരാട്ടം ഇവിടെ അവസാനിക്കുന്നില്ല, കുഞ്ഞിനെ കടത്തിയവർ, ബോധപൂർവം കടത്തിന് കൂട്ടുനിന്നവർ, അവരെല്ലാം അതേ ശക്തിയോടെ അതേ സ്ഥാനത്തു തുടരുന്നു. ഒരു നടപടിയും ഏറ്റുവാങ്ങാതെ.അമ്മക്കൊപ്പം എന്ന് ആവർത്തിക്കുന്നവർ നടപടിയെടുക്കാൻ വൈകുന്നത് എന്തുകൊണ്ടാണ്?

    Allegations against Kerala Police on Mofiya Parveen's suicide

    Mofiya Parveen's suicide | ക്രിമിനൽ പൊലീസിന് സംരക്ഷണമോ? | News Hour 23 Nov 2021

    Nov 23, 2021, 10:47 PM IST

    സ്ത്രീധനപീഢനം ഗാർഹിക പീഢനം, ക്രൂരമായ അധിക്ഷേപം. നീതി തേടി ദേശീയസംസ്ഥാന വനിതാകമ്മീഷന്റെയും കേരള പൊലീസിന്റെയും മുന്നിൽ. ഒരുമാസമായിട്ടും അനക്കമില്ല. ഒടുവിൽ പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി അധിക്ഷേപം. നീതിക്കായി സകല വാതിലുകളും മുട്ടി, നിരാശയായി ജീവനൊടുക്കിയ മൊഫിയ എന്ന നിയമവിദ്യാർത്ഥി. ക്രിമിനൽ കുറ്റത്തിന് കേസെടുക്കേണ്ട പൊലീസ് തെറ്റുകാർക്ക് ഒത്താശ ചെയ്ത് മധ്യസ്ഥതക്ക് നീങ്ങിയപ്പോൾ ജീവൻ നഷ്ടമായ ഒടുവിലത്തെ ഇര. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട പൊലീസ് ജീവനെടുക്കുന്ന ക്രിമിനൽ സംഘമായി അധപതിച്ചോ കേരളത്തിൽ? ജീവനെടുക്കുന്ന പൊലീസോ? ക്രിമിനൽ പൊലീസിന് സംരക്ഷണമോ?

    Cyber attacks and conflicts in congress

    Cyber attack in Congress | കോൺഗ്രസിലെ കുഴിവെട്ടുകാർ | News Hour 22 Nov 2021

    Nov 22, 2021, 10:40 PM IST

    കോൺഗ്രസിൽ സ്വന്തം നേതാക്കൾക്കെതിരെ തന്നെ അതിക്രൂരമായ സൈബർ ആക്രമണം. കെ സുധാകരന് അനിഷ്ടമായത് പറയുന്നവർക്കെതിരെ കൂട്ട ആക്രമണം തുടരുകയാണ്. കെ സുധാകരൻറെ സൈബർ സേനയാണോ പിന്നിൽ? ഏറ്റവുമൊടുവിൽ കെപിഎസി ലളിതയുടെ ചികിത്സാ സഹയാത്തിൽ അഭിപ്രായം പറഞ്ഞ പിടി തോമസിനെപ്പോലും ഇങ്ങനെ നേരിടുന്നത് ആരാണ്?

    Why Narendra Modi withdrew the three farm laws News Hour 19 Nov 2021

    മോദി പിന്മാറുന്നത് മുന്നേറാനോ? | News Hour 19 Nov 2021

    Nov 19, 2021, 10:36 PM IST

    മോദി പിന്മാറുന്നത് മുന്നേറാനോ? സമരത്തിന്റെ വിജയം മാറ്റത്തിന്റെ തുടക്കമോ?

    Controversies over K Radhakrishnan's Sabarimala visit

    വിശ്വാസമാണോ വിശ്വസ്തതയാണോ പ്രധാനം? | News Hour 18 Nov 2021

    Nov 18, 2021, 10:22 PM IST

    വിശ്വാസവും വിശ്വസ്തതയുമാണ് രണ്ട് തുലാസിലായി നിൽക്കുന്നത്. ശബരിമലയിൽ മണ്ഡലപൂജയ്ക്ക് നടതുറക്കുമ്പോൾ സന്നിഹിതനായിരുന്നു പട്ടികജാതി, പട്ടികവർഗ, ദേവസ്വം വകുപ്പുകളുടെ ചുമതല വഹിക്കുന്ന മന്ത്രി കെ.രാധാകൃഷ്ണൻ. നട തുറന്നപ്പോൾ അദ്ദേഹം തൊഴുതില്ല, തീർഥം കയ്യിൽ വാങ്ങിയെങ്കിലും കുടിച്ചില്ല. വിശ്വാസികളുടെ വികാരം മന്ത്രി വൃണപ്പെടുത്തിയെന്ന് , താത്പര്യമില്ലെങ്കിൽ അങ്ങോട്ടേക്ക് പോകേണ്ടിയിരുന്നില്ലെന്ന് ഒരു വിഭാഗം വാദിക്കുന്നു. രാഷ്ട്രീയത്തിലും , ഭരണകർത്താവെന്ന നിലയിലുമുളള തന്റെവിശ്വസ്തതയാണ്, അല്ലാതെ തന്റെ വിശ്വാസമല്ല പരിഗണിക്കേണ്ടതെന്ന് മന്ത്രി രാധാകൃഷ്ണനും പറയുന്നു. ന്യൂസ് അവർ പരിശോധിക്കുന്നു, വിശ്വാസികൾക്കും അവിശ്വാസികൾക്കും ഒരേ പോലെ ഇടമുളള നമ്മുടെ മതേതര രാജ്യത്തിൽ വിശ്വാസമാണോ വിശ്വസ്തതയാണോ പ്രധാനം.

    News Hour discussion on Vyttila accident that killed two Kerala models

    നിർണായക ഇടങ്ങളിൽ ക്യാമറയില്ലാത്തതെന്ത്? | News Hour 14 Nov 2021

    Nov 14, 2021, 10:22 PM IST

    കേരളത്തിലെ മെട്രോ നഗരം. കൊച്ചി. അവിടെ പുലർച്ചെ ഒരപകടം നടക്കുന്നു. ബൈക്ക് യാത്രക്കാരനെ രക്ഷിക്കാനുളള ശ്രമത്തിനിടെ കാർ അപടകടത്തിൽപ്പെട്ടു. മൂന്ന് പേർ അപകടത്തിൽ മരിച്ചു. മരിച്ചവരിൽ മുൻ മിസ് കേരളയും റണ്ണറപ്പും ഉൾപെടുന്നുവെന്ന് പിന്നീട് മനസിലായി. ഒരു സാധാരണ അപകടമെന്നതിനപ്പുറത്തേക്ക് അന്ന് ആരും ഒന്നും പറഞ്ഞില്ല. ദിവസങ്ങൾ കഴിയുന്തോറും കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. ഇപ്പോഴും വന്ന് കൊണ്ടിരിക്കുന്നു. അപകടത്തിൽ പെട്ടവർ സഞ്ചരിച്ചിരുന്ന കാറും മറ്റൊരു ആഡംബരവാഹനവുമായി മൽസരയോട്ടം നടത്തുകയായിരുന്നു, അതല്ല ചെയ്സ് ചെയ്യപ്പെടുകയായിരുന്നു. അപകടത്തിൽപ്പെട്ടവരും പിന്നാലെയെത്തിയവരും ഒരു പാർട്ടി കഴിഞ്ഞ് വരികയായിരുന്നുവെന്നറിഞ്ഞു. പാർട്ടിയുടെ സ്വഭാവത്തെക്കുറിച്ച് ദുരൂഹതകളുണ്ട്. സിസിടിവി ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്യപ്പെട്ടിരിക്കുന്നു. കൊച്ചി മഹാനഗരത്തിലെ പൊലീസിന്റെയും മോട്ടോർ വാഹനവകുപ്പിന്റെയും കാമറകൾ പതിവ് പോലെ കണ്ണടച്ചിരുന്നു. നമ്മളറിയാത്ത പലതും നമ്മുടെ നാട്ടിൽ നടക്കുന്നുണ്ട്.

    controversies fumes over the order for tree felling at Mullaperiyar News Hour 12 Nov 2021

    Mullaperiyar Tree Felling Order | നുണകളുടെ അണപൊട്ടുമ്പോൾ | News Hour 12 Nov 2021

    Nov 12, 2021, 10:37 PM IST

    മുല്ലപ്പെരിയാർ ബേബി ഡാം ബലപ്പെടുത്തുന്നതിന് മരങ്ങൾ മുറിക്കാൻ തമിഴ്നാടിന് അനുമതി നൽകിയത് സർക്കാർ അറിഞ്ഞുതന്നെയെന്നതിന് കൂടുതൽ തെളിവുകൾ പുറത്തുവരുന്നു. നിയമസഭയിലും പുറത്തും മന്ത്രിമാർ കെട്ടിപ്പൊക്കിയ നുണകളുടെ അണക്കെട്ട് പൊട്ടിത്തകരുകയാണോ? രേഖകൾ തെളിവുകളായി നമുക്ക് മുന്നിൽ ഉണ്ടെന്നറിഞ്ഞിട്ടും മന്ത്രിമാർ ഒളിച്ചുകളിക്കുന്നത് എന്തിനാണ്? മുഖ്യമന്ത്രി മൗനം തുടരുന്നത് എന്തുകൊണ്ടാണ്?

    More allegations reveals against IG Lakshman who got suspended News Hour 11 Nov 2021

    പുരാവസ്തു തട്ടിപ്പിൽ ലക്ഷ്മണിനെ പ്രതിയാക്കാത്തതെന്തുകൊണ്ട്? | News Hour 11 Nov 2021

    Nov 11, 2021, 10:01 PM IST

    ഒരു ഐപിഎസ് ഉദ്യോഗസ്ഥൻ എത്രമാത്രം അധപതിക്കാം? എന്തെല്ലാം കളവുകൾ ചെയ്യും? മോണ്‍സണ്‍റെ തട്ടിപ്പ് കേസിൽ സസ്പെൻഷനിലായ ഐജി ലക്ഷ്മണ്‍ രണ്ട് പതിറ്റാണ്ടിനിടെ നടത്തിയ കൊടിയ അഴിമതികൾ ഓരോന്നായി പുറത്തുവരികയാണ്. അയ്യപ്പദർശനത്തിനും കോഴവാങ്ങിയ ഐജി ആരുടെ സംരക്ഷണയിലാണ് സേനയിൽ ഇങ്ങനെ അടിഞ്ഞുകൂടിയത്? പുരാവസ്തു തട്ടിപ്പിൽ ലക്ഷ്മണിനെ പ്രതിയാക്കാത്തതെന്തുകൊണ്ട്?

    Mullaperiyar tree-felling row News Hour 9 Nov 2021

    അറിയാത്തമന്ത്രിയും പറയാത്ത മുഖ്യനും | News Hour 9 Nov 2021

    Nov 9, 2021, 10:37 PM IST

    മുല്ലപ്പെരിയാർ മരംമുറിയിൽ സർക്കാർ കളവുപറയുന്നത് ആരെ സഹായിക്കാനാണ്? സംസ്ഥാനത്തിൻറെ നിലപാടിനെതിരെ പ്രവർത്തിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടിയില്ലാത്തതെന്തുകൊണ്ട്? ഒന്നുമറിയാത്ത വനം മന്ത്രിയും ഒന്നും പറയാത്ത മുഖ്യമന്ത്രിയും കേരളത്തിലെ ജനങ്ങളെ വഞ്ചിക്കുകയാണോ?

    Issue between Congress and Joju George

    പെട്രോൾ സമരം പുലിവാലായോ? | News Hour 8 Nov 2021

    Nov 8, 2021, 10:05 PM IST

    ഇന്ധന വിലവർദ്ധനക്കെതിരായ കൊച്ചിയിലെ സമരം കോൺഗ്രസിന് പുലിവാലാകുകയാണോ? നടൻ ജോജുവിൻറെ വാഹനം തല്ലിത്തകർത്ത കേസിൽ ഒത്തുതീർപ്പ് നീക്കങ്ങൾ പൊളിഞ്ഞുപോയതെങ്ങനെയാണ്? പ്രതികളായ നേതാക്കൾ ജയിലിലേക്ക് പോയപ്പോൾ, സിനിമക്കാർക്കെതിരായ സമരം കോൺഗ്രസ് ശക്തമാക്കുകയാണോ?