Pets and Animals
വീട്ടിൽ നായയെ വളർത്തുമ്പോൾ നല്ല രീതിയിലുള്ള പരിചരണം അവയ്ക്ക് നൽകേണ്ടതുണ്ട്. ഇക്കാര്യങ്ങൾ നിങ്ങൾ അറിഞ്ഞിരിക്കണം.
നായ്ക്കളുടെ ആയുസ്സ് 8 മുതൽ 10 വർഷം വരെയാണ്. അതിനാൽ തന്നെ നായയെ വളർത്തുന്നതിലൂടെ ദീർഘകാലം നിങ്ങൾക്കൊരു കൂട്ട് ലഭിക്കുന്നു.
വ്യത്യസ്തമായ ഇനത്തിൽ നായ്ക്കൾ ലഭ്യമാണ്. നിങ്ങളുടെ ജീവിത ശൈലിക്ക് അനുയോജ്യമായ ഇനം വളർത്താൻ തെരഞ്ഞെടുക്കാവുന്നതാണ്.
അവയ്ക്ക് സ്വാതന്ത്ര്യമായി വളരാനുള്ള അന്തരീക്ഷം വീടിനുള്ളിൽ ഒരുക്കേണ്ടതുണ്ട്. അവ സുരക്ഷിതരാണെന്ന തോന്നൽ നായ്ക്കളിൽ നിങ്ങളോടുള്ള വിശ്വാസം കൂട്ടുന്നു.
നായ്ക്കളെ എപ്പോഴും വൃത്തിയോടെ ആരോഗ്യത്തോടെയാണ് വളർത്തേണ്ടത്. അതിനാൽ തന്നെ ഇടയ്ക്കിടെ ഗ്രൂമിങ് ചെയ്യേണ്ടത് അത്യാവശ്യമാണ്.
വളർത്തുമൃഗങ്ങൾക്ക് ശരിയായ രീതിയിലുള്ള പരിചരണം നൽകേണ്ടത് പ്രധാനമാണ്. കൃത്യസമയങ്ങളിൽ വാക്സിൻ എടുക്കാനും ഇടയ്ക്കിടെ ഡോക്ടറെ കാണിക്കാനും മടിക്കരുത്.
നായ്ക്കൾക്ക് നല്ല രീതിയിലുള്ള പരിശീലനവും ആവശ്യമാണ്. ഇത് സ്വഭാവ രൂപീകരണത്തിന് സഹായിക്കുന്നു. അതേസമയം സമാധാനപരമായ രീതിയിലാവണം ഇവയെ പരിശീലിപ്പിക്കേണ്ടത്.
ഓരോ ഇനത്തിനും വ്യത്യസ്തമായ ശരീരഘടനയാണുള്ളത്. അതിനനുസരിച്ചാവണം ഇവയെ വ്യായാമം ചെയ്യിക്കേണ്ടതും.
മൃഗങ്ങളുള്ള വീട്ടിൽ വളർത്താൻ പാടില്ലാത്ത 7 ചെടികൾ ഇതാണ്
അമിതവണ്ണത്തിന് സാധ്യതയുള്ള 7 നായ ഇനങ്ങൾ ഇതാണ്; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
വീട്ടിൽ പോമറേനിയൻ നായയെ വളർത്തുമ്പോൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട 7 കാര്യങ്ങൾ
എന്തും എളുപ്പത്തിൽ മനസിലാക്കും ഈ മൃഗങ്ങൾ