Pets and Animals

ചെടികൾ

ചെടികൾ വളർത്തുന്നത്‌ വീടിന് നല്ല അന്തരീക്ഷം നൽകാൻ സഹായിക്കുന്നു. എന്നാൽ എല്ലാത്തരം ചെടികളും വീട്ടിൽ വളർത്താൻ കഴിയില്ല. മ്യങ്ങളുള്ള വീടുകളിൽ ഈ ചെടികൽ വളർത്തരുത്.

അമരില്ലിസ്

കാഴ്‌ച്ചയിൽ മനോഹരമാണെങ്കിലും മൃഗങ്ങൾക്ക് ഈ ചെടി വിഷമാണ്. മൃഗങ്ങളിൽ ഇത് ഛർദി, വയറിളക്കം തുടങ്ങിയ രോഗങ്ങൾക്ക് കാരണമാകുന്നു.

കോൺ പ്ലാന്റ്

ഈ ചെടിയിൽ സപ്പോണിനുകൾ അടങ്ങിയിട്ടുണ്ട്. ഇത് മൃഗങ്ങളിൽ ഛർദി, ഹൈപ്പർസലൈവേഷൻ എന്നിവയ്ക്ക് കാരണമാകുന്നു.

പീസ് ലില്ലി

വീടുകളിൽ എളുപ്പം വളർത്താൻ സാധിക്കുന്ന മനോഹരമായ ചെടിയാണ് പീസ് ലില്ലി. എന്നാലിത് മൃഗങ്ങൾക്ക് ദോഷമുണ്ടാക്കുന്നു.

മണി പ്ലാന്റ്

ചെറിയ പരിചരണത്തോടെ വേഗത്തിൽ വളരുന്ന ചെടിയാണ് മണി പ്ലാന്റ്. എന്നാൽ മണി പ്ലാന്റ് മൃഗങ്ങളുടെ ആരോഗ്യത്തിന് നല്ലതല്ല.

കറ്റാർവാഴ

നിരവധി ആരോഗ്യഗുണങ്ങളുള്ള ചെടിയാണ് കറ്റാർവാഴ. എന്നാലിത് പൂച്ച, നായ തുടങ്ങിയ മൃഗങ്ങൾക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നു. ഛർദി, വയറിളക്കം മറ്റ് ശാരീരിക ബുദ്ധിമുട്ടുകൾക്കും കാരണമാകും.

മോൻസ്റെറ

ട്രോപ്പിക്കൽ ഭംഗി നൽകുന്ന ചെടിയാണ് മോൻസ്റെറ. എന്നാലിത് മൃഗങ്ങൾക്ക് നല്ലതല്ല. മൃഗങ്ങളിൽ ശ്വാസ തടസ്സം, ചൊറിച്ചിൽ എന്നിവ ഉണ്ടാവാൻ ഇത് കാരണമാകുന്നു.

ശ്രദ്ധിക്കാം

ഭംഗികണ്ടു മാത്രം ചെടികൾ വളർത്തരുത്. ഓരോ ചെടിയുടെയും സ്വഭാവ സവിശേഷതകൾ മനസിലാക്കിയാവണം വളർത്തേണ്ടത്.

അമിതവണ്ണത്തിന് സാധ്യതയുള്ള 7 നായ ഇനങ്ങൾ ഇതാണ്; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വീട്ടിൽ പോമറേനിയൻ നായയെ വളർത്തുമ്പോൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട 7 കാര്യങ്ങൾ

എന്തും എളുപ്പത്തിൽ മനസിലാക്കും ഈ മൃഗങ്ങൾ

മഴക്കാലരോഗങ്ങളിൽ നിന്നും വളർത്തുമൃഗങ്ങളെ സംരക്ഷിക്കാൻ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട 7 കാര്യങ്ങൾ