മഴക്കാലത്ത് ഓമനമൃഗങ്ങൾക്ക് പ്രത്യേകം ശ്രദ്ധ നൽകേണ്ടത് പ്രധാനമാണ്. ഇക്കാര്യങ്ങൾ നിങ്ങൾ അറിയാതെ പോകരുത്.
മൃഗങ്ങളുടെ പാദങ്ങൾ
ഓരോ നടത്തത്തിന് ശേഷവും കാൽ പാദങ്ങൾ വൃത്തിയാക്കി ഉണക്കാൻ ശ്രദ്ധിക്കണം. ഈർപ്പം തങ്ങി നിന്നാൽ അണുബാധയുണ്ടാകാൻ കാരണമാകുന്നു. മൃദുലമായ തുണി ഉപയോഗിച്ച് തുടച്ചെടുക്കാം.
ചെള്ള് ശല്യം
ഈർപ്പം ഉണ്ടാകുമ്പോൾ മൃഗങ്ങളിൽ ചെള്ള് ശല്യം വർധിക്കുന്നു. ചെവി, കാലുകൾ, വയർ തുടങ്ങിയ ഭാഗങ്ങൾ എപ്പോഴും വൃത്തിയാക്കി സൂക്ഷിക്കാൻ ശ്രദ്ധിക്കാം.
ഭക്ഷണ ക്രമീകരണം
പെട്ടെന്ന് ദഹിക്കുന്ന, പ്രതിരോധ ശേഷി വർധിപ്പിക്കുന്ന ഭക്ഷണങ്ങൾ വളർത്തുമൃഗങ്ങൾക്ക് നൽകാം. പഴകിയ ഭക്ഷണങ്ങൾ ഒഴിവാക്കാം. ശുദ്ധമായ വെള്ളം കൊടുക്കാനും മറക്കരുത്.
അണുക്കൾ
ദുർഗന്ധം, ഇടയ്ക്കിടെയുള്ള ചൊറിച്ചിൽ എന്നിവ ശ്രദ്ധയിൽപ്പെട്ടാൽ ഡോക്ടറെ സമീപിക്കണം. ഇത് അണുബാധയാകാം. ഇത്തരം കാര്യങ്ങൾ നിസ്സാരമായി കാണരുത്.
വ്യായാമം
മഴക്കാലത്ത് എപ്പോഴും വീടിന് പുറത്തുപോയി വ്യായാമങ്ങൾ ചെയ്യിക്കാൻ സാധിക്കില്ല. അതിനാൽ വീടിനുള്ളിൽ തന്നെ വ്യായാമങ്ങൾ ചെയ്യിക്കുന്നത് നല്ലതായിരിക്കും.
പെറ്റ് റെയിൻകോട്ട്
അധികം ഭാരം ഇല്ലാത്ത വെള്ളത്തെ പ്രതിരോധിക്കുന്ന റെയിൻകോട്ട് വാങ്ങിക്കാം. ഇത് വളർത്തുമൃഗത്തിന്റെ ശരീരത്തിൽ ഈർപ്പം ഉണ്ടാകാതിരിക്കാനും ഇതിലൂടെ അണുബാധകൾ തടയാനും സാധിക്കുന്നു.
കിടക്ക
വളർത്തുമൃഗത്തിന്റെ കിടക്ക ഇടയ്ക്കിടെ വൃത്തിയാക്കി സൂര്യപ്രകാശം കൊള്ളിക്കുന്നത് നല്ലതായിരിക്കും. അണുക്കളെ നശിപ്പിക്കാനും ദുർഗന്ധത്തെ അകറ്റാനും ഇത് സഹായിക്കുന്നു.