Pets and Animals

എലിശല്യം

വീട്ടിൽ എലിശല്യം തലവേദനയായോ. എങ്കിൽ ഇങ്ങനെ ചെയ്തു നോക്കൂ. എലിയെ എളുപ്പത്തിൽ പമ്പകടത്താം.

കർപ്പൂരതുളസി തൈലം

കോട്ടൺ ബാളുകൾ കർപ്പൂരതുളസി തൈലത്തിൽ മുക്കി എലികൾ സ്ഥിരം വരുന്ന സ്ഥലങ്ങളിൽ വെച്ചാൽ എലിശല്യം ഉണ്ടാകില്ല.

വെളുത്തുള്ളി

ഉള്ളി, വെളുത്തുള്ളി എന്നിവയുടെ ഗന്ധം എലികൾക്ക് മറികടക്കാൻ പറ്റാത്തതാണ്. ഇത് ചതച്ചതിന് ശേഷം എലി വരാറുള്ള സ്ഥലങ്ങളിൽ ഇട്ടാൽ മതി.

യൂക്കാലിപ്റ്റസ് എണ്ണ

യൂക്കാലിപ്റ്റസ് എണ്ണയിൽ കുറച്ച് വെള്ളം ചേർത്തതിന് ശേഷം എലി വരാറുള്ള സ്ഥലങ്ങളിൽ സ്പ്രേ ചെയ്ത് കൊടുത്താൽ മതി.

ഭക്ഷണങ്ങൾ

അടുക്കളയിൽ എപ്പോഴും ഭക്ഷണ സാധനങ്ങൾ അടച്ച് സൂക്ഷിക്കാൻ ശ്രദ്ധിക്കണം. ഇത് എലിയെ ക്ഷണിച്ചുവരുത്തുന്നു.

മാലിന്യങ്ങൾ

മാലിന്യങ്ങൾ എലിയെ ആകർഷിക്കുന്നു. അതിനാൽ തന്നെ അടുക്കളയിൽ മാലിന്യങ്ങൾ സൂക്ഷിക്കുന്നത് ഒഴിവാക്കാം.

അൾട്രാസോണിക് ഡിവൈസ്

ഇത്തരം ഉപകരണങ്ങൾ വീട്ടിൽ ഉണ്ടെങ്കിൽ എലിയുടെ ശല്യം ഉണ്ടാകില്ല. കാരണം ഇതിൽ നിന്നും വരുന്ന ശബ്ദം എലികൾക്ക് അരോചകം ഉണ്ടാക്കുന്നു. അതേസമയം ഇത് മനുഷ്യർക്ക് കേൾക്കാൻ സാധിക്കില്ല.

ധാന്യങ്ങൾ

മാവ്, പയർവർഗ്ഗങ്ങൾ, ധാന്യങ്ങൾ തുടങ്ങിയ സാധനങ്ങൾ അടുക്കളയിൽ തുറന്ന് വയ്ക്കരുത്. വായുകടക്കാത്ത പാത്രത്തിലാക്കി അടച്ച് സൂക്ഷിക്കാൻ ശ്രദ്ധിക്കണം.

മഴക്കാലത്ത് നായയെ വളർത്തുമ്പോൾ ശ്രദ്ധിക്കേണ്ട 7 കാര്യങ്ങൾ

പാമ്പ് മുതൽ സ്രാവ് വരെ, ഇതാണ് ഇപ്പോഴും ജീവിക്കുന്ന പുരാതന ജീവികൾ

വളർത്തുനായ ഭക്ഷണം നിരസിക്കുന്നതിന്റെ 7 കാരണങ്ങൾ ഇതാണ്

ഈ 7 ഭക്ഷണങ്ങൾ നിങ്ങൾ വളർത്ത് നായക്ക് കൊടുക്കരുത്