മനുഷ്യർ കഴിക്കുന്നതെന്തും മൃഗങ്ങൾക്ക് കഴിക്കാൻ സാധിക്കില്ല. ഈ സാധനങ്ങൾ നായക്ക് കൊടുക്കുമ്പോൾ ശ്രദ്ധിക്കാം.
ചോക്ലേറ്റ്
ഇതിൽ തിയോബ്രോമിൻ അടങ്ങിയിട്ടുണ്ട്. ഇത് നായയുടെ ഹൃദയത്തിനും, നാടി വ്യവസ്ഥകൾക്കും കേടുപാടുകൾ സംഭവിക്കാൻ കാരണമാകുന്നു.
കുഴച്ച മാവ്
ഇത്തരം സാധനങ്ങൾ നായക്ക് കൊടുക്കുന്നത് ഒഴിവാക്കാം. ഇത് വയറുവേദന, ദഹന പ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണമാകുന്നു.
മുന്തിരി
ഇത് കാഴ്ച്ചയിൽ പ്രശ്നം തോന്നിക്കില്ലെങ്കിലും മൃഗങ്ങൾ കഴിക്കുന്നത് നല്ലതല്ല. മുന്തിരി വൃക്കകൾ തകരാറിലാവാൻ കാരണമാകുന്നു.
കഫേയ്ൻ
കോഫീ, ചായ തുടങ്ങിയവ മൃഗങ്ങൾക്ക് കൊടുക്കുന്നത് ഒഴിവാക്കാം. കോഫിയിൽ കഫേയ്ൻ അടങ്ങിയിട്ടുണ്ട്. ഇത് മൃഗങ്ങൾക്ക് വിഷാംശമാണ്.
അവോക്കാഡോ
ഇതിൽ പെർസിൻ അടങ്ങിയിട്ടുണ്ട്. ഇത് മൃഗങ്ങളിൽ ഛർദി, വയറിളക്കം എന്നിവ ഉണ്ടാക്കുന്നു.
എല്ലുകൾ
വേവിച്ച എല്ല് നായ്ക്കൾക്ക് കൊടുക്കുമ്പോൾ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. ഇത് നായയുടെ വായ മുറിയുവാനും പരിക്കുകൾ പറ്റാനും കാരണമാകുന്നു. കൂടാതെ ദഹനനാളത്തിനും മുറിവുകൾ സംഭവിക്കാം.
സവാള
വെളുത്തുള്ളി, സവാള എന്നിവ നായയുടെ റെഡ് ബ്ലഡ് സെൽസിന് കേടുപാടുകൾ വരുത്തുകയും അനീമിയ ഉണ്ടാകാനും വഴിവെക്കുന്നു.