മൃഗങ്ങളിലും അലർജി പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. നിങ്ങളുടെ വളർത്തുമൃഗങ്ങൾ ഈ ലക്ഷണങ്ങൾ കാണിക്കുന്നുണ്ടോ? എങ്കിൽ ശ്രദ്ധിക്കണം.
നിരന്തരം ചൊറിയുക
ഇടയ്ക്കിടെ രോമങ്ങൾ ചൊറിയുന്നത് സാധാരണമാണ്. എന്നാൽ ചെവി, രോമങ്ങൾ, വാല് എന്നിവ നിരന്തരമായി ചൊറിയുന്നുണ്ടെങ്കിൽ അലർജിയുടെ ലക്ഷണങ്ങൾ ആവാം.
തല കുടയുക
അലർജിയുള്ള നായ്ക്കളും പൂച്ചകളും ഇടയ്ക്കിടെ തല കുടയാറുണ്ട്. അവയുടെ ചെവിയിൽ അണുബാധ ഉണ്ടാകുമ്പോഴാണ് ഇത്തരത്തിൽ തല കുടയാറുള്ളത്. ഇങ്ങനെ ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ശ്രദ്ധിക്കാം.
പാദങ്ങൾ നക്കുക
സ്വന്തം ശരീരം വൃത്തിയാക്കാൻ പൂച്ചകളും നായ്ക്കളും ഇടയ്ക്കിടെ രോമങ്ങളും പാദങ്ങളും നക്കാറുണ്ട്. അലർജി ഉണ്ടാകുമ്പോൾ ഈ ഭാഗങ്ങൾ ചുവന്ന് വരുകയും വീർക്കുകയും ചെയ്യുന്നു.
കണ്ണിൽ നിന്നും വെള്ളം
വളർത്തുമൃഗങ്ങളുടെ കണ്ണിലും അലർജി ഉണ്ടാകാറുണ്ട്. കണ്ണ് ചുവന്ന് കിടക്കുകയോ നിരന്തരമായി വെള്ളം വരുകയോ ചെയ്താൽ അലർജി ഉണ്ടെന്ന് മനസിലാക്കാം.
മൂക്കൊലിപ്പ് തുമ്മൽ
നായ്ക്കൾ വലിയ ശബ്ദത്തിൽ തുമ്മാറുണ്ട്. ഇത് കാഴ്ചയിൽ നിസാരമായി തോന്നുമെങ്കിലും പ്രശ്നമാണ്. നിരന്തരമായി ഇത്തരത്തിൽ തുമ്മുകയോ മൂക്കൊലിക്കുകയോ ചെയ്താൽ ശ്രദ്ധിക്കാം.
ചർമ്മ പ്രശ്നങ്ങൾ
രോമം കൊഴിയുക, ചെള്ള് ശല്യം, നിരന്തരമായ ചൊറിച്ചിൽ എന്നിവ ചർമ്മരോഗ്യത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങളാണ്. ഇതിനെ നിസാരമായി കാണരുത്.
ദഹന പ്രശ്നങ്ങൾ
ചില മൃഗങ്ങൾക്ക് ദഹന പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. വയറിളക്കം, ഗ്യാസ്, ഛർദി എന്നിവ കണ്ടാൽ ഉടൻ ഡോക്ടറെ സമീപിക്കണം.