ഓമനമൃഗങ്ങളോടുള്ള സ്നേഹം കൊണ്ട് അവ ചോദിക്കുന്നതെന്തും നൽകുന്നവരാണ് നമ്മളിൽ പലരും. എന്നാൽ എല്ലാത്തരം ഭക്ഷണങ്ങളും വളർത്തുമൃഗങ്ങൾക്ക് സുരക്ഷിതമല്ല.
ചോക്ലേറ്റ്
ചോക്ലേറ്റിൽ തിയോബ്രോമൈനും കഫീനും അടങ്ങിയിട്ടുണ്ട്. ഇവ രണ്ടും നായ്ക്കൾക്കും പൂച്ചകൾക്കും ദോഷകരമാണ്. അതിനാൽ ചോക്ലേറ്റ് വളർത്തുമൃഗങ്ങൾക്ക് നൽകുന്നത് ഒഴിവാക്കാം.
സവാള
സവാള, വെളുത്തുള്ളി എന്നിവയിൽ മൃഗങ്ങൾക്ക് ദോഷകരമായ സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് വളർത്തുമൃഗത്തിന്റെ രക്ത കോശങ്ങൾക്ക് തകരാറുകൾ സംഭവിക്കാനും വിളർച്ചാരോഗം ഉണ്ടാവാനും കാരണമാകുന്നു.
കോഫീ
കോഫിയിൽ കഫീൻ അടങ്ങിയിട്ടുണ്ട്. ഇത് മൃഗങ്ങളിൽ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. അതിനാൽ തന്നെ ഇത്തരം ഭക്ഷണങ്ങൾ വളർത്തുമൃഗങ്ങൾക്ക് നൽകാൻ പാടില്ല.
മുന്തിരി
മുന്തിരി കഴിക്കുന്നത് മനുഷ്യർക്ക് നല്ലതാണെങ്കിലും മൃഗങ്ങൾക്ക് സുരക്ഷിതമല്ല. ഇത് മൃഗങ്ങളുടെ വൃക്കകൾക്ക് തകരാറുകൾ ഉണ്ടാക്കുന്നു.
അവോക്കാഡോ
അവോക്കാഡോയിൽ പെർസിൻ അടങ്ങിയിട്ടുണ്ട്. ഇത് മൃഗങ്ങളിൽ ഛർദി, വയറുവേദന എന്നിവ ഉണ്ടാവാൻ കാരണമാകുന്നു.
മദ്യം
ചെറിയ അളവിൽ പോലും മൃഗങ്ങൾക്ക് മദ്യം കൊടുക്കാൻ പാടില്ല. ഇത് അവയുടെ നാഡീവ്യവസ്ഥകൾക്ക് ദോഷമുണ്ടാക്കുകയും വയറിളക്കം, ഛർദി എന്നിവയ്ക്ക് കാരണമാവുകയും ചെയ്യുന്നു.
പാകം ചെയ്ത എല്ല്
വേവിച്ച എല്ല് വളർത്തുനായ്ക്കൾക്ക് കൊടുക്കുന്നത് ഒഴിവാക്കാം. ഇത് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നില്ലെങ്കിലും വായ്ക്കുള്ളിൽ മുറിവുകൾ ഉണ്ടാവാൻ കാരണമാകുന്നു.