Health
ഭക്ഷണം പാചകം ചെയ്യാൻ ഈ എണ്ണകൾ ഉപയോഗിക്കൂ, കരൾ രോഗങ്ങൾ തടയും.
എല്ലാ അടുക്കളയിലെയും പ്രധാന ഘടകമാണ് പാചക എണ്ണകൾ. കറി വയ്ക്കാൻ, വറുക്കാൻ തുടങ്ങി എല്ലാ ആവശ്യങ്ങൾക്കും എണ്ണകൾ ഉപയോഗിക്കാറുണ്ട്.
ചില എണ്ണകളിൽ മോണോസാച്ചുറേറ്റഡ്, പോളിഅൺസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ പോലുള്ള ആരോഗ്യകരമായ കൊഴുപ്പുകൾ അടങ്ങിയിട്ടുണ്ട്. കരളിന്റെ ആരോഗ്യത്തിനും ഈ എണ്ണകൾ സഹായിക്കും.
എക്സ്ട്രാ വെർജിൻ ഒലിവ് ഓയിൽ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളാലും പോളിഫെനോൾസ് പോലുള്ള ആന്റിഓക്‌സിഡന്റുകളാലും സമ്പുഷ്ടമാണ്.
കരൾ എൻസൈമിന്റെ അളവ് കുറയ്ക്കാനും കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കുറയ്ക്കാനും ഇത് സഹായിക്കുമെന്ന് ഗവേഷണങ്ങൾ പറയുന്നു.
അവാക്കാഡോ ഓയിലിൽ ഉയർന്ന അളവിൽ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളും വിറ്റാമിൻ ഇയും അടങ്ങിയിട്ടുണ്ട്. ഇത് കരളിലെ വിഷാംശം നീക്കം ചെയ്യാൻ സഹായിക്കുക ചെയ്യുന്നു.
ഫ്ളാക്സ് സീഡ് എണ്ണ ഒമേഗ-3 ഫാറ്റി ആസിഡുകളുടെ (ALA) സമ്പന്നമായ ഉറവിടമാണ്. ഇത് കരളിലെ കൊഴുപ്പും വീക്കവും കുറയ്ക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.
വാൾനട്ട് ഓയിൽ ഒമേഗ-3, പോളിഫെനോൾ എന്നിവയാൽ സമ്പന്നമാണ്. ഇത് കരൾ കോശങ്ങളെ സംരക്ഷിക്കുക ചെയ്യുന്നു.
എള്ളെണ്ണയിൽ ലിഗ്നാനുകളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്, ഇത് കരൾ എൻസൈമുകളെ നിയന്ത്രിക്കാനും വീക്കം കുറയ്ക്കാനും സഹായിക്കും.
വിർജിൻ വെളിച്ചെണ്ണയിലെ മീഡിയം-ചെയിൻ ട്രൈഗ്ലിസറൈഡുകൾ (MCTs) മിതമായി ഉപയോഗിച്ചാൽ കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കുറയ്ക്കാൻ സഹായിച്ചേക്കാം.