Health

മുടിയുടെ ഉള്ള് കുറയുന്നുണ്ടോ ?

മുടിയുടെ ഉള്ള് കുറയുന്നുണ്ടോ ? എങ്കിൽ ഇക്കാര്യങ്ങൾ ചെയ്തോളൂ 
 

Image credits: Getty

മുടികൊഴിച്ചിൽ

മുടികൊഴിച്ചിൽ മൂലം ഉണ്ടാകുന്ന ഉള്ള് കുറയുന്ന പ്രശ്നം പരിഹരിക്കാൻ ശ്ര​ദ്ധിക്കേണ്ട ചില കാര്യങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.

Image credits: Getty

വെളിച്ചെണ്ണ ഉപയോ​ഗിച്ച് മസാജ് ചെയ്യുക

ദിവസവും അൽപം നേരം തല വെളിച്ചെണ്ണ ഉപയോ​ഗിച്ച് മസാജ് ചെയ്യുക. ഇത് തലയോട്ടിയെ ആരോ​ഗ്യകരമാക്കുകയും മുടികൊഴിച്ചിൽ കുറയ്ക്കുകയും ചെയ്യും.
 

Image credits: Getty

മൾട്ടി വിറ്റാമിനുകൾ

മുടിയുടെ ബലത്തിനും കനത്തിനും ഇരുമ്പ്, ഫോളിക് ആസിഡ്, സിങ്ക് എന്നിവ ആവശ്യമാണ്. ഇവയിൽ എന്തെങ്കിലും കുറവുണ്ടെങ്കിൽ മുടികൊഴിച്ചിലുണ്ടാകാം. 
 

Image credits: Getty

പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക

പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ ധാരാളമായി കഴിക്കുക. ഇത് മുടികൊഴിച്ചിൽ കുറയ്ക്കുക മാത്രമല്ല മൊത്തത്തിലുള്ള ആരോ​ഗ്യത്തിനും നല്ലതാണ്.


 

Image credits: Getty

നന്നായി വെള്ളം കുടിക്കുക

ദിവസവും 3-4 ലിറ്റർ വെള്ളം കുടിക്കണം. ശരീരത്തിൽ ജലാംശം നിലനിർത്താനും മുടിയിഴകൾ ആരോഗ്യകരമായി നിലനിർത്താനും കഴിയും.


 

Image credits: Getty

ഹെയർ ഡ്രയർ, ഹെയർ സ്‌ട്രെയ്റ്റ്നർ ഉപയോ​ഗിക്കരുത്

ഹെയർ ഡ്രയർ, ഹെയർ സ്‌ട്രെയ്റ്റ്നർ എന്നിവ പതിവായി ഉപയോ​ഗിക്കരുത്. കാരണം ഇവ മുടികൊഴിച്ചിലിന് ഇടയാക്കും.
 

Image credits: our own

സമ്മർദ്ദം കുറയ്ക്കുക

സമ്മർദ്ദം കുറയ്ക്കുക ; സ്ട്രെസ് അമിതമായി മുടികൊഴിച്ചിലിന് ഇടയാക്കും. അതിനാൽ സ്ട്രെസ് യോ​ഗ, മെഡിറ്റേഷൻ എന്നിവയിലൂടെ കുറയ്ക്കുക.

Image credits: Freepik

ഇടയ്ക്കിടെ മുടിയുടെ അറ്റം മുറിക്കുക

ഇടയ്ക്കിടെ മുടിയുടെ അറ്റം മുറിക്കുന്നത് മുടിപൊട്ടി പോവുന്നത് തടയാൻ സഹായിക്കും. 
 

Image credits: Getty

ക്യാൻസർ സാധ്യത കുറയ്ക്കാൻ ശ്രദ്ധിക്കേണ്ട ഏഴ് കാര്യങ്ങൾ

യുവാക്കളിലെ കുടൽ ക്യാൻസറിന്‍റെ കാരണങ്ങൾ

തലച്ചോറിന്‍റെ ആരോഗ്യത്തെ മോശമായി ബാധിക്കുന്ന ശീലങ്ങൾ

ഉയർന്ന യൂറിക് ആസിഡ് സ്വാഭാവികമായി കുറയ്ക്കാനുള്ള വഴികള്‍