Health

ക്യാൻസർ

ക്യാൻസർ സാധ്യത കുറയ്ക്കാൻ ശ്രദ്ധിക്കേണ്ട ഏഴ് കാര്യങ്ങൾ

Image credits: freepik

ക്യാൻസർ

ശരീരത്തിലെ ചില കോശങ്ങൾ അനിയന്ത്രിതമായി വളർന്ന് ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് പടരുന്ന ഒരു രോഗമാണ് ക്യാൻസർ. 

Image credits: freepik

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

അഞ്ച് ശതമാനം ക്യാൻസറുകൾ മാത്രമേ ജനിതകമായി വരുന്നുള്ളൂ എന്ന് ഡോക്ടർമാർ പറയുന്നു. ക്യാൻസർ സാധ്യത കുറയ്ക്കാൻ ജീവിതശെെലിയിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളിതാ..

Image credits: Getty

പുകവലി ശീലം ഒഴിവാക്കുക

ക്യാൻസറുമായി ബന്ധപ്പെട്ട മരണങ്ങളിൽ 30 ശതമാനം പുകയില ഉപയോഗത്താൽ സംഭവിക്കുന്നു. അതിനാൽ പുകവലി ശീലം ഒഴിവാക്കുകയാണ് വേണ്ടത്. 
 

Image credits: freepik

ആരോഗ്യകരമായ ഭാരം നിലനിർത്തുക

അമിതഭാരം കാൻസർ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്ന രണ്ട് ഹോർമോണുകളായ ഈസ്ട്രജന്റെയും ഇൻസുലിന്റെയും ഉത്പാദനത്തിന് കാരണമാകുന്നു. 

Image credits: Getty

അർബുദ സാധ്യത കുറയ്ക്കും

ആരോഗ്യകരമായ ഭാരം നിലനിർത്തുന്നത് സ്തന, പ്രോസ്റ്റേറ്റ്, ശ്വാസകോശം, വൻകുടൽ, വൃക്ക എന്നിവയുടെ അർബുദ സാധ്യത കുറയ്ക്കും.
 

Image credits: pinterest

ജങ്ക് ഫുഡ്

കൊഴുപ്പ്‌ കൂടിയ ഭക്ഷണങ്ങള്‍, മറ്റ് ജങ്ക് ഫുഡ്സും തലമുടിയുടെ ആരോഗ്യത്തെ മോശമായി ബാധിക്കും. 

Image credits: Getty

ഭക്ഷണത്തിൽ ശ്രദ്ധിക്കുക

സസ്യാഹാരം കഴിക്കുക, ചുവന്ന മാംസം കഴിക്കുന്നത് പരിമിതപ്പെടുത്തുക, മദ്യപാനം പരിമിതപ്പെടുത്തുക എന്നിവ ചിലതരം കാൻസറുകൾ തടയാൻ സഹായിക്കും.
 

Image credits: Getty

സ്കിൻ ക്യാൻസർ

ഏറ്റവും സാധാരണമായ ക്യാൻസറാണ് സ്കിൻ ക്യാൻസർ. ഓരോ വർഷവും 9,500-ലധികം അമേരിക്കക്കാർക്ക് സ്കിൻ ക്യാൻസർ ഉണ്ടെന്ന് അടുത്തിടെ നടത്തിയ പഠനത്തിൽ പറയുന്നു. 

Image credits: freepik

സൺസ്‌ക്രീൻ ശരിയായ രീതിയിൽ ഉപയോ​ഗിക്കുക

സൂര്യാഘാത സാധ്യതയും ചർമ്മ ക്യാൻസറും കുറയ്ക്കുന്നതിന് സൺസ്‌ക്രീൻ ശരിയായ രീതിയിൽ ഉപയോഗിക്കുന്നത് നിർണായകമാണ്. 

Image credits: freepik

വെയിൽ കൊള്ളരുത്

രാവിലെ 10 നും വൈകുന്നേരം 4 നും ഇടയിലുള്ള വെയിൽ കൊള്ളുന്നത് സ്കിൻ ക്യാൻസറിനുള്ള സാധ്യത കൂട്ടുന്നു. അതിനാൽ സൺസ്‌ക്രീൻ പുരട്ടിയ ശേഷം മാത്രം പുറത്തിറങ്ങുക.

Image credits: Getty

വാക്സിൻ എടുക്കുക

ലൈംഗികമായി പകരുന്ന അണുബാധയായ (STI) ഹ്യൂമൻ പാപ്പിലോമ വൈറസ് (HPV) സെർവിക്കൽ ക്യാൻസറിന് കാരണമാകും. HPV വാക്സിൻ 90% കാൻസറിൽ നിന്നും സംരക്ഷണം നൽകുന്നു.
 

Image credits: freepik

പഴങ്ങളും പച്ചക്കറികളും ശീലമാക്കുക

പഴങ്ങളിലും പച്ചക്കറികളിലും അടങ്ങിയിരിക്കുന്ന നാരുകൾ, ഫൈറ്റോന്യൂട്രിയന്റുകൾ, ആന്റിഓക്സിഡന്റുകൾ എന്നിവ കാൻസറുൾപ്പെടെയുള്ള ജീവിതശൈലീരോഗങ്ങളെ പ്രതിരോധിക്കാൻ സഹായിക്കും. 
 

Image credits: Getty

യുവാക്കളിലെ കുടൽ ക്യാൻസറിന്‍റെ കാരണങ്ങൾ

തലച്ചോറിന്‍റെ ആരോഗ്യത്തെ മോശമായി ബാധിക്കുന്ന ശീലങ്ങൾ

ഉയർന്ന യൂറിക് ആസിഡ് സ്വാഭാവികമായി കുറയ്ക്കാനുള്ള വഴികള്‍

ഫാറ്റി ലിവര്‍ രോഗത്തിന്‍റെ തിരിച്ചറിയേണ്ട സൂചനകള്‍