Health
വണ്ണം കുറയ്ക്കാൻ ഇതാ നാല് ടിപ്സ്, ഫിറ്റ്നസ് കോച്ച് പങ്കുവയ്ക്കുന്നു
വണ്ണം കുറയ്ക്കാനുള്ള ശ്രമത്തിലാണോ നിങ്ങൾ? എങ്കിൽ ഫിറ്റ്നസ് പരിശീലകൻ അമാക പങ്കുവച്ച വെയ്റ്റ് ലോസ് ടിപ്സ് നിങ്ങൾക്ക് ഏറെ ഉപയോഗപ്രദമാകും.
ഇഞ്ചി, നാരങ്ങ, കുരുമുളക് എന്നിവ ചേർത്ത പാനീയം അതിരാവിലെ കുടിക്കുന്നത് വണ്ണം കുറയ്ക്കാൻ സഹായിക്കും.
ഈ പാനീയം ശരീരത്തെ ജലാംശം വർദ്ധിപ്പിക്കാനും വിഷവസ്തുക്കളെ പുറന്തള്ളാനും മെറ്റബോളിസം വർദ്ധിപ്പിക്കാനും സഹായിക്കുന്നു.
രാവിലെ വ്യായാമം ചെയ്യുന്നത് രക്തയോട്ടം വർദ്ധിപ്പിക്കാനും മെറ്റബോളിസം മെച്ചപ്പെടുത്തി കൊഴുപ്പ് കുറയ്ക്കാനും സഹായകമാകും.
ഉയർന്ന പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ പ്രാതലിൽ ഉൾപ്പെടുത്തുക. ഉയർന്ന പ്രോട്ടീൻ ഭക്ഷണം കഴിക്കുന്നത് അമിത വിശപ്പ് തടയുക ചെയ്യുന്നു.
രാവിലത്തെ വെയിൽ കൊള്ളുന്നതും ഭാരം കുറയ്ക്കാൻ സഹായിക്കും. കൂടാതെ, ഇത് വിറ്റാമിൻ ഡി അളവ് മെച്ചപ്പെടുത്തുകയും കൊഴുപ്പ് കുറയ്ക്കുകയും ചെയ്യുന്നു.
മെഡിറ്റേഷൻ, യോഗ ശരീരത്തിലെ സമ്മർദ്ദ നില കുറയ്ക്കാൻ സഹായിക്കും. ഇത് ഉറക്കചക്രത്തെയും ശരീരത്തിന്റെ സർക്കാഡിയൻ താളത്തെയും കൂടുതൽ സാധാരണമാക്കും.
സമ്മർദ്ദ നില കുറയ്ക്കുന്നത് കൊഴുപ്പ് വേഗത്തിൽ കുറയ്ക്കുന്നതിനും ഫലപ്രദമാണ്.
ഈ ലക്ഷണങ്ങൾ അവഗണിക്കരുത്, പ്രമേഹത്തിന്റേതാകാം
വണ്ണം കൂട്ടുന്നതിന് കാരണമാകുന്ന കലോറി കൂടിയ ആറ് ഭക്ഷണങ്ങൾ
പല്ലുകളെ സ്ട്രോംഗ് ആക്കാൻ കഴിക്കേണ്ട കാത്സ്യം അടങ്ങിയ ഏഴ് ഭക്ഷണങ്ങൾ
വീട്ടിലുള്ള ഈ മൂന്ന് ചേരുവകൾ ജലദോഷം, ചുമ എന്നിവയിൽ നിന്ന് ആശ്വസം നൽകു