Health

മെെ​ഗ്രേയ്ൻ

മൈഗ്രേയ്ന്‍ തലവേദനയില്‍ നിന്ന് ആശ്വസം ലഭിക്കാൻ ചെയ്യേണ്ടത് 

Image credits: Getty

മൈ​ഗ്രേയ്ൻ തലവേ​ദന

ഇന്ന് മിക്കവരിലും കണ്ട് വരുന്ന പ്രശ്നമാണ് മെെ​ഗ്രേയ്ൻ. സാധാരണ തലവേദനയേക്കാൾ വളരെ കഠിനമായിരിക്കും മൈ​ഗ്രേയ്ൻ തലവേ​ദന. 

Image credits: Pinterest

മങ്ങിയ കാഴ്ച, ഓക്കാനം

തലയുടെ ഒരു വശത്ത് അനുഭവപ്പെടുന്ന വേദനയ്ക്ക് പുറമേ, മങ്ങിയ കാഴ്ച, ഓക്കാനം എന്നിവ മെെ​ഗ്രേയ്ന്റെ ലക്ഷണങ്ങളിൽ ഉൾപ്പെടുന്നു. 
 

Image credits: Pinterest

ഹോർമോൺ അസന്തുലിതാവസ്ഥ

സ്ത്രീകളിൽ മൈഗ്രെയിനുകൾക്ക് പിന്നിലെ ഏറ്റവും സാധാരണമായ കാരണം ഹോർമോൺ അസന്തുലിതാവസ്ഥയാണ്. 
 

Image credits: Freepik

മരുന്നുകൾ, മദ്യം, അമിതമായ കഫീൻ

ചില മരുന്നുകൾ, മദ്യം, അമിതമായ കഫീൻ ഉപഭോഗം എന്നിവയും മൈഗ്രേയ്ന് കാരണമാകും.  ചില പ്രത്യേക ഗന്ധങ്ങളോ സുഗന്ധദ്രവ്യങ്ങളോ അനാരോഗ്യകരമായ ഭക്ഷണക്രമമോ മൈഗ്രേയ്ൻ പ്രശ്നം കൂടുതൽ രൂക്ഷമാക്കും.
 

Image credits: Getty

മൈഗ്രേയ്ൻ പ്രശ്നം

മൈഗ്രേയ്ൻ പ്രശ്നം പരിഹരിക്കുന്നതിന് സഹായിക്കുന്ന ചില കാര്യങ്ങൾ.

Image credits: Freepik

ധാരാളം വെള്ളം കുടിക്കുക

ധാരാളം വെള്ളം കുടിക്കുക. ഇത് കൂടുതൽ ഊർജം ലഭിക്കുന്നതിനും തലവേദനയിൽ നിന്ന് ആശ്വസം ലഭിക്കുന്നതിനും സഹായിക്കും. 
 

Image credits: our own

ഐസ് പായ്ക്കുകൾ

ഐസ് പായ്ക്കുകൾ വേദനയിൽ നിന്ന് അധിക ആശ്വാസം നൽകുന്നു.
 

Image credits: Freepik

നന്നായി ഉറങ്ങുക

രാത്രി ഉറക്കക്കുറവ് മൈഗ്രെയിനുകൾക്ക് കാരണമാകും. രോഗികൾ എല്ലാ ദിവസവും ഒരു നിശ്ചിത സമയത്ത് ഉറങ്ങുക.ഉറങ്ങുന്നതിനു മുമ്പ് സംഗീതവും പുസ്തക വായനയും ഗുണം ചെയ്യും.

Image credits: Pixels

വ്യായാമം ചെയ്യുന്നത് പതിവാക്കുക

വ്യായാമം ചെയ്യുന്നത് പതിവാക്കുക. ദിവസവും വ്യായാമം ചെയ്യുന്നത് ഉത്കണ്ഠയും വിഷാദവും കുറയ്ക്കാനും സഹായിക്കും.
 

Image credits: stockphoto

ആരോ​ഗ്യകരമായ ഭക്ഷണക്രമം ശീലമാക്കൂ

മൈ​ഗ്രേയ്ൻ പ്രശ്നമുള്ളവർ ദിവസവും ക്യത്യമായി തന്നെ ഭ​ക്ഷണം കഴിക്കുക.  ചീസ്, ചോക്ലേറ്റ്, കഫീൻ തുടങ്ങിയവ ഒഴിവാക്കണം.
 

Image credits: Getty

വിറ്റാമിൻ കെയുടെ കുറവ്; ശരീരം കാണിക്കുന്ന ഈ ലക്ഷണങ്ങളെ തിരിച്ചറിയാം

ഐക്യു വർദ്ധിപ്പിക്കുന്നതിനുള്ള ഏഴ് മാർ​ഗങ്ങൾ

ഹൃദയത്തെ കാക്കാൻ ഏഴ് കാര്യങ്ങൾ ശ്രദ്ധിക്കാം

ഈ ആറ് ഭക്ഷണങ്ങൾ ഉയർന്ന കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും