മുഴ മാത്രമല്ല ബ്രെസ്റ്റ് ക്യാൻസറിന്റെ ലക്ഷണം, അറിയാം മറ്റ് ലക്ഷണങ്ങൾ.
Image credits: freepik
സ്തനാര്‍ബുദം
സ്ത്രീകളിലെ അര്‍ബുദങ്ങളില്‍ ഏറ്റവും വ്യാപകമായ ക്യാന്‍സറാണ് സ്തനാര്‍ബുദം. പല കാരണങ്ങളും സ്തനാര്‍ബുദത്തിലേയ്ക്ക് നയിക്കാം.
Image credits: pexels
സ്തനാര്‍ബുദത്തിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ
സ്തനാര്‍ബുദത്തിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.
Image credits: freepik
അസാധാരണമായ ചൂട്
സ്തനങ്ങൾ കട്ടിയാവുക, ചുവപ്പ് നിറം കാണുക, അല്ലെങ്കിൽ അസാധാരണമായ ചൂട് എന്നിവ സ്തനാര്‍ബുദത്തിന്റെ ലക്ഷണമാണ്.
Image credits: Pinterest
ഡിസ്ചാർജ് വരിക
മുലക്കണ്ണിലെ മാറ്റങ്ങളാണ് ഇനി ശ്രദ്ധിക്കേണ്ടത്. മുലക്കണ്ണുകൾ ഉള്ളിലേക്ക് വലിയുക), പരന്നതാവുക, ഡിസ്ചാർജ് വരിക എന്നതാണ് മറ്റ് ലക്ഷണം.
Image credits: Getty
ചൊറിച്ചിൽ അല്ലെങ്കിൽ മുറിവ്
മുലകളിൽ തുടർച്ചയായ ചൊറിച്ചിൽ അല്ലെങ്കിൽ മുറിവ് കാണുന്നതാണ് മറ്റൊരു ലക്ഷണം.
Image credits: Getty
സ്തന വലുപ്പത്തിലുണ്ടാകുന്ന മാറ്റങ്ങൾ
സ്തന വലുപ്പത്തിലുണ്ടാകുന്ന മാറ്റങ്ങൾ സ്തനാർബുദത്തിന്റെ ലക്ഷണമാകാം. വ്യക്തമായ കാരണമില്ലാതെ ഒരു സ്തനത്തിന്റെ വലിപ്പം കൂടുകയോ അല്ലെങ്കിൽ വിചിത്രമായ ആകൃതിയിൽ ആകുകയോ ചെയ്യുക.
Image credits: Getty
സ്തനത്തിലോ കക്ഷത്തിലോ ഉള്ള വേദന
സ്തനത്തിലോ കക്ഷത്തിലോ ഉള്ള വേദനയാണ് മറ്റൊരു ലക്ഷണം എന്ന് പറയുന്നത്.