Health
വായിലെ ക്യാന്‍സറിന്‍റെ പ്രധാനപ്പെട്ട ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
വായിലും തൊണ്ടയിലും ചുണ്ടിലും കാണപ്പെടുന്ന വ്രണങ്ങള്‍ ആണ് ഓറല്‍ ക്യാന്‍സറിന്‍റെ പ്രധാന ലക്ഷണം.
വായിലെ എരിച്ചിലും, അസ്വസ്ഥയും, വേദനയും, വായിലെ മരവിപ്പ് തുടങ്ങിയവയെയും നിസാരമായി കാണേണ്ട.
ഭക്ഷണം ഇറക്കാനുള്ള ബുദ്ധിമുട്ട്, ഭക്ഷണം ചവയ്ക്കാനുള്ള ബുദ്ധിമുട്ട് തുടങ്ങിയവയും ചിലപ്പോള്‍ ഓറല്‍ ക്യാന്‍സറിന്‍റെ സൂചനയാകാം.
ചുണ്ടിനും വായ്ക്കകത്തും അസാധാരണമായ രീതിയില്‍ ചുവന്ന നിറം കാണുക, വായ്പ്പുണ്ണ്, വായ്നാറ്റം തുടങ്ങിയവയും അവഗണിക്കേണ്ട.
തൊണ്ട വേദന, തൊണ്ടയില്‍ വീക്കം, മോണവീക്കം തുടങ്ങിയവയൊക്കെ പരിശോധിക്കേണ്ടതാണ്.
വായില്‍ നിന്നും രക്തം കാണപ്പെടുക, പല്ലുകള്‍ കൊഴിയുക, ശബ്ദത്തിലെ മാറ്റം, എപ്പോഴുമുള്ള ചുമ, സംസാരിക്കാനുള്ള ബുദ്ധിമുട്ട് തുടങ്ങിയവയും ലക്ഷണങ്ങളാകാം.
മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക.
ശരീരത്തിൽ ഇരുമ്പിന്‍റെ കുറവുണ്ടോ? തിരിച്ചറിയേണ്ട ലക്ഷണങ്ങള്‍
ഫാറ്റി ലിവർ ; ശരീരം കാണിക്കുന്ന അഞ്ച് ലക്ഷണങ്ങൾ
പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് കഴിക്കേണ്ട ആറ് പഴങ്ങൾ
ബ്രെയിനിനെ സ്മാർട്ടാക്കാൻ കഴിക്കേണ്ട ആറ് മികച്ച ഭക്ഷണങ്ങൾ