ഭക്ഷണക്രമം വൃക്കകളുടെ ആരോഗ്യത്തെ നേരിട്ട് ബാധിക്കുന്നു. മോശമായ ഭക്ഷണശീലങ്ങൾ വൃക്കകളെ അമിതമായി പ്രവർത്തിപ്പിക്കുകയും കാലക്രമേണ തകരാറിലേക്കോ രോഗത്തിലേക്കോ നയിക്കുകയും ചെയ്യും.
ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ
വൃക്കകളെ ആരോഗ്യത്തോടെ നിലനിർത്തുന്നതിന് ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.
ഉപ്പ് അമിതമായി കഴിക്കരുത്
ഉപ്പിന്റെ ഉയർന്ന ഉപഭോഗം രക്തസമ്മർദ്ദം വർദ്ധിപ്പിക്കുന്നതിന് ഇടയാക്കുന്നു. കൂടാതെ, വൃക്കരോഗത്തിനുള്ള ഒരു പ്രധാന അപകട ഘടകം കൂടിയാണിത്.
റെഡ് മീറ്റ്
ചുവന്ന മാംസത്തിൽ നിന്നുള്ള അമിതമായ പ്രോട്ടീൻ വൃക്കകളുടെ പ്രവർത്തനത്തെ ബാധിക്കുന്നു. അതിനാൽ റെഡ് മീറ്റ് ഒഴിവാക്കേണ്ടത് വളരെ പ്രധാനമാണ്.
പഞ്ചസാര ഒഴിവാക്കൂ
പഞ്ചസാര അടങ്ങിയ ഭക്ഷണപാനീയങ്ങൾ അമിതവണ്ണത്തിനും പ്രമേഹത്തിനും കാരണമാകുന്നു. ഇവ രണ്ടും വിട്ടുമാറാത്ത വൃക്കരോഗത്തിന് (CKD) കാരണമാകുന്നതായി പഠനങ്ങൾ പറയുന്നു.
വെള്ളം നന്നായി കുടിക്കുക
ആവശ്യത്തിന് വെള്ളം കുടിക്കാത്തത് വൃക്കകളുടെ വിഷവസ്തുക്കളെ പുറന്തള്ളാനുള്ള കഴിവ് കുറയ്ക്കുന്നു. ഇത് വൃക്കയിലെ കല്ലുകൾക്കും അണുബാധകൾക്കും സാധ്യത വർദ്ധിപ്പിക്കുന്നു.