Health

വെണ്ടയ്ക്ക വെള്ളം

വെണ്ടയ്ക്കയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാറുണ്ടോ? എങ്കിൽ അറിഞ്ഞിരിക്കേണ്ടത്..

ബ്ലഡ് ഷു​ഗർ അളവ് നിയന്ത്രിക്കും

വെണ്ടയ്ക്കയിലെ ലയിക്കുന്ന നാരുകളും പോളിസാക്രറൈഡുകൾ പോലുള്ള സംയുക്തങ്ങളും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിച്ചേക്കാം.

ദഹന പ്രശ്നങ്ങൾ അകറ്റും

വെണ്ടയ്ക്കയിലെ നാരുകൾ മലബന്ധ പ്രശ്നം അകറ്റുന്നതിന് സഹായിക്കുന്നു. ജലാംശം നിലനിർത്തുന്നത് ദഹനാരോഗ്യത്തിനും പ്രധാനമാണ്, അതിനാൽ വെണ്ടയ്ക്ക വെള്ളം ദഹനത്തെ സഹായിച്ചേക്കാം.

കൊളസ്ട്രോൾ കുറയ്ക്കും

വെണ്ടയ്ക്ക വെള്ളം മോശം കൊളസ്ട്രോൾ കുറയ്ക്കുന്നതിന് സഹായിക്കുന്നു. 

ക്യാൻസർ സാധ്യത കുറയ്ക്കുന്നു

കാൻസർ കോശങ്ങളുടെ വളർച്ചയെ തടയുന്ന ഒരു തരം പ്രോട്ടീൻ വെണ്ടയ്ക്കയിൽ അടങ്ങിയിട്ടുണ്ട്. ലെക്റ്റിൻ എന്നൊരു പ്രോട്ടീൻ ഇതിൽ അടങ്ങിയിട്ടുണ്ട്. ഇത് ക്യാൻസർ സാധ്യത കുറയ്ക്കുന്നു.

ത്വക്ക് രോ​ഗങ്ങൾ തടയുന്നു

 ചർമ്മസംരക്ഷണത്തിന് ഏറ്റവും നല്ലതാണ് വെണ്ടയ്ക്ക. ത്വക്ക് രോ​ഗങ്ങൾ ഇല്ലാതാക്കാൻ വെണ്ടയ് സഹായകമാണ്.

കാ​ഴ്ച​ശ​ക്തി കൂട്ടും

വെ​ണ്ട​യ്ക്ക പ​തി​വാ​യി കഴിക്കുന്നത് കണ്ണിന്റെ ആരോ​ഗ്യത്തിനും കാ​ഴ്ച​ശ​ക്തി കൂട്ടുന്നതിനും സഹായിക്കും.

വായിലെ ക്യാന്‍സര്‍; തുടക്കത്തിലെ കാണിക്കുന്ന ഈ ലക്ഷണങ്ങളെ അവഗണിക്കരുത്

ശരീരത്തിൽ ഇരുമ്പിന്‍റെ കുറവുണ്ടോ? തിരിച്ചറിയേണ്ട ലക്ഷണങ്ങള്‍

ഫാറ്റി ലിവർ ; ശരീരം കാണിക്കുന്ന ‌അഞ്ച് ലക്ഷണങ്ങൾ

പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് കഴിക്കേണ്ട ആറ് പഴങ്ങൾ