Health

ചീസ്

ചീസ് അമിതമായി കഴിച്ചാൽ ഈ ക്യാൻസറിനുള്ള സാധ്യത കൂടുതലെന്ന് പഠനം

ചീസ്

കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെട്ട ഒന്നാണ് ചീസ്. ചീസ് കൊണ്ടുള്ള വിഭവങ്ങൾക്ക് വൻ ഡിമാന്റുമാണ്. എന്നാൽ ചീസ് അമിതമായി കഴിക്കുന്നത് ആരോ​ഗ്യത്തിന് അത്ര നല്ലതല്ല.

പഠനം

അമേരിക്കയിലെ ബെയ്‌ലർ കോളേജ് ഓഫ് മെഡിസിനിലെ ​ഗവേഷകർ നടത്തിയ പഠനത്തിലാണ് ഇതിനെ കുറിച്ച് പറയുന്നത്. അമിതമായി ചീസ് കഴിക്കുന്നതിന്റെ പാർശ്വഫലങ്ങളെ കുറിച്ച് പഠനത്തിൽ പറയുന്നു.

വൻകുടൽ ക്യാൻസർ

 ചീസ് കഴിക്കുന്നത് കുടലിന്റെ ആരോ​ഗ്യത്തെയും വൻകുടൽ ക്യാൻസറിനുള്ള സാധ്യത കൂട്ടുന്നതിനും ഇടയാക്കുന്നതായി പഠനത്തിൽ പറയുന്നു.

വയറുവേദന

ചീസ് അമിതമായി കഴിക്കുന്നത് നല്ല കുടൽ ബാക്ടീരിയകളെ കുറയ്ക്കുകയും വീക്കം സാധ്യത വർദ്ധിപ്പിക്കുകയും വയറുവേദന, വയറിളക്കം, വയറു വീർക്കൽ എന്നിവയ്ക്ക് കാരണമാവുകയും ചെയ്യും.

വൻകുടൽ ക്യാൻസർ

കുടൽ മൈക്രോബയോമിലെ ഈ മാറ്റങ്ങൾ വൻകുടൽ ക്യാൻസറുമായി കൂടുതലായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു.

ട്യൂമറുകൾ

വൻകുടലിലെ വിട്ടുമാറാത്ത വീക്കം കോശങ്ങളെ നശിപ്പിക്കുകയും അവ മ്യൂട്ടേറ്റ് ചെയ്യാൻ കാരണമാവുകയും ചെയ്യും. ഇത് ട്യൂമറുകൾ രൂപപ്പെടുന്നതിലേക്ക് നയിച്ചേക്കാം.

ചീസ്

അമിതമായി ചീസ് കഴിക്കുന്നത് ആമാശയത്തിന്റെയും വൻകുടലിന്റെയും രോഗപ്രതിരോധ സംവിധാനത്തിന്റെയും ക്ഷേമത്തിന് നിർണായകമായ ബാക്ടീരിയകളുടെ കുറവ് ഉണ്ടാക്കാം.

മലബന്ധം

പൂരിത കൊഴുപ്പിന്റെ ഉയർന്ന ഉപഭോഗം വൻകുടൽ കാൻസറിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതായി പഠനത്തിൽ പറയുന്നു. ചീസ് അമിതമായി കഴിക്കുന്നത് വയറു വീർക്കൽ, ഗ്യാസ്, മലബന്ധം എന്നിവയ്ക്ക് കാരണമാകും.

മോശം കൊളസ്ട്രോൾ കൂട്ടാം

ചീസിൽ പൂരിത കൊഴുപ്പും സോഡിയവും കൂടുതലാണ്. ഇത് കൊളസ്ട്രോളിന്റെ അളവും രക്തസമ്മർദ്ദവും വർദ്ധിപ്പിക്കും, ഇത് ഹൃദയാരോഗ്യത്തിന് ഹാനികരമാകും.

ഈ അഞ്ച് അടുക്കള ചേരുവകൾ അസിഡിറ്റി പ്രശ്നം കുറയ്ക്കും

അത്താഴം വെെകി കഴിക്കാറാണോ പതിവ് ? എങ്കിൽ അറിഞ്ഞിരിക്കേണ്ടത്...

കരള്‍ പ്രശ്‌നത്തിലാണെന്ന് തിരിച്ചറിയാന്‍ സഹായിക്കുന്ന ലക്ഷണങ്ങള്‍

വിറ്റാമിന്‍ ഡി കുറഞ്ഞാല്‍ ശരീരം കാണിക്കുന്ന സൂചനകള്‍