Health

അത്താഴം

അത്താഴം വെെകി കഴിക്കാറാണോ പതിവ് ? എങ്കിൽ അറിഞ്ഞിരിക്കേണ്ടത്...

അത്താഴം

അത്താഴം എപ്പോഴും നേരത്തെ കഴിക്കണമെന്നാണ് ആരോ​ഗ്യ വിദ​ഗ്ധർ പറയാറുള്ളത്. കാരണം വെെകി കഴിക്കുന്നത് നിരവധി രോ​ഗങ്ങൾക്കുള്ള സാധ്യത കൂട്ടുന്നു.

അത്താഴം ഏഴ് മണിക്ക് കഴിക്കൂ

അത്താഴം ഏഴ് മണിക്ക് കഴിക്കുന്നതാണ് ഏറെ നല്ലത്. കാരണം ഭക്ഷണം എളുപ്പം ദഹിപ്പിക്കാൻ സഹായിക്കുന്നു. കൂടാതെ നല്ല ഉറക്കം കിട്ടുന്നതിനും സഹായിക്കുന്നു.

ബ്ലഡ് ഷു​ഗർ അളവ് കൂട്ടാം

അത്താഴം വെെകി കഴിക്കുന്നത് ഭക്ഷണം ക്യത്യമായി ദഹിക്കാൻ സഹായിക്കില്ല. കൂടാതെ ഭാരം കൂട്ടുന്നതിനും ബ്ലഡ് ഷു​ഗർ അളവ് കൂട്ടുന്നതിനും ഇടയാക്കും.

അത്താഴത്തിന് ലഘുഭക്ഷണങ്ങൾ മതിയാകും

അത്താഴത്തിന് വളരെ ലഘുവായ ഭക്ഷണങ്ങളായിരിക്കണം ഉൾപ്പെടുത്തേണ്ടത്. അത് കൊണ്ട് തന്നെ എളുപ്പം ദഹിക്കും.

രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരാം

രാത്രി 10 മണിക്ക് അത്താഴം കഴിക്കുന്നവർക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരുന്നത് കാണാനായെന്ന് ജേണൽ ഓഫ് ക്ലിനിക്കൽ എൻഡോക്രൈനോളജി & മെറ്റബോളിസത്തിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

ഹൃദയാഘാത സാധ്യത കുറയ്ക്കും

നേരത്തെ ഭക്ഷണം കഴിക്കുന്നത് (കിടക്കുന്നതിന് 3 മണിക്കൂർ മുമ്പ് ) ഹൃദയാഘാത സാധ്യത ഗണ്യമായി കുറയ്ക്കുന്നതായും പഠനത്തിൽ കണ്ടെത്തി.

കരള്‍ പ്രശ്‌നത്തിലാണെന്ന് തിരിച്ചറിയാന്‍ സഹായിക്കുന്ന ലക്ഷണങ്ങള്‍

വിറ്റാമിന്‍ ഡി കുറഞ്ഞാല്‍ ശരീരം കാണിക്കുന്ന സൂചനകള്‍

വാൾനട്ട് കുതിർത്ത് കഴിക്കണമെന്ന് പറയുന്നതിന്റെ കാരണം

പാലിനെക്കാൾ കാത്സ്യം അടങ്ങിയ എട്ട് ഭക്ഷണങ്ങൾ