Health
നല്ല ഉറക്കം ലഭിക്കാൻ കഴിക്കാം ഈ ലഘുഭക്ഷണങ്ങൾ
നമ്മളിൽ പലരും ടിവി കാണുമ്പോൾ എന്തെങ്കിലും സ്നാക്സ് കഴിക്കാറുണ്ടല്ലോ. കൂടുതൽ പേരും ചിപ്സ്, ബിസ്ക്കറ്റ്, കുക്കീസ് പോലുള്ളവയാണ് കഴിക്കാറുള്ളത്.
ടിവി കാണുമ്പോൾ മാത്രമല്ല രാത്രിയിലും വിശപ്പ് പലർക്കും അനുഭവപ്പെടാം. രാത്രിയിൽ ഭക്ഷണം കഴിക്കുന്നത് ശരീരഭാരം കൂട്ടുക മാത്രമല്ല ഹൃദ്രോഗ സാധ്യതയും വർദ്ധിപ്പിക്കുന്നു.
രാത്രിയിൽ ഒരിക്കലും ചിപ്‌സ്, ഐസ്‌ക്രീം, കുക്കീസ്, മധുര പലഹാരങ്ങൾ എന്നിവ കഴിക്കരുത്. അവ ഉറക്കക്കുറവിനും ഭാരം കൂടുന്നതിനും ഇടയാക്കും.
രാത്രിയിൽ വിശന്നാൽ സ്നാക്ക്സ് ആയി കഴിക്കാൻ പറ്റിയ ചില ഭക്ഷണങ്ങളെ കുറിച്ചറിയാം.
മഗ്നീഷ്യം ധാരാളം അടങ്ങിയിട്ടുള്ളതിനാൽ വാൾനട്ട് അല്ലെങ്കിൽ ബദാം കഴിക്കാവുന്നതാണ്. ഇവ കഴിക്കുന്നത് രാത്രിയിൽ നല്ല ഉറക്കം കിട്ടുന്നതിന് സഹായിക്കും.
കലോറി കുറവും നാരുകൾ ഉള്ളതിനാൽ പച്ചക്കറി സൂപ്പ് കഴിക്കാവുന്നതാണ്.
വെള്ളരിക്ക കുരുമുളക് ചേർത്ത് കഴിക്കുന്നതും ആരോഗ്യത്തിന് നല്ലതാണ്.
രാത്രിയിൽ ആപ്പിൾ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. ആപ്പിൾ കഴിക്കുന്നത് നല്ല ഉറക്കം കിട്ടുന്നതിന് സഹായിക്കുന്നു.
പ്രോട്ടീൻ, നാരുകൾ, മഗ്നീഷ്യം പോലുള്ള മറ്റ് അവശ്യ പോഷകങ്ങൾ ഈ പറഞ്ഞ സ്നാക്സുകളിൽ അടങ്ങിയിട്ടുണ്ട്. ഇത് ദഹനപ്രശ്നങ്ങൾ അല്ലെങ്കിൽ ഉറക്ക പ്രശ്നങ്ങൾ തടയാൻ സഹായിക്കുന്നു.
ഇവ ആരോഗ്യകരവും പോഷകപ്രദവും മാത്രമല്ല, വേഗത്തിലും എളുപ്പത്തിലും ദഹിക്കുന്നതുമാണ്.