Food

നിങ്ങളുടെ കുടലിന്‍റെ ആരോഗ്യം നശിപ്പിക്കുന്ന മോശം ശീലങ്ങൾ

കുടലിന്‍റെ ആരോഗ്യം നശിപ്പിക്കുന്ന മോശം ശീലങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

സംസ്കരിച്ച ഭക്ഷണങ്ങളുടെ അമിത ഉപയോഗം

സംസ്കരിച്ച ഭക്ഷണങ്ങളിലെ അനാരോഗ്യകരമായ കൊഴുപ്പുകള്‍ കുടലിന്‍റെ ആരോഗ്യത്തെ മോശമാക്കും.

പഞ്ചസാരയുടെ അമിത ഉപയോഗം

ആരോഗ്യകരമായ ഗട്ട് ബാക്ടീരിയകളെ പഞ്ചസാര ഇല്ലാതാക്കുന്നു. അതിനാല്‍ പഞ്ചസാരയുടെ അമിത ഉപയോഗം പരമാവധി കുറയ്ക്കുക.

ഉപ്പിന്‍റെ അമിത ഉപയോഗം

ഉയർന്ന അളവിൽ ഉപ്പ് അടങ്ങിയ ഭക്ഷണങ്ങളും ഡയറ്റില്‍ നിന്ന് ഒഴിവാക്കുന്നതാണ് കുടലിന്‍റെ ആരോഗ്യത്തിന് നല്ലത്.

എണ്ണയില്‍ പൊരിച്ച ഭക്ഷണങ്ങള്‍

എണ്ണയില്‍ പൊരിച്ച ഭക്ഷണങ്ങളും ഡയറ്റില്‍ നിന്നും ഒഴിവാക്കുന്നതാണ് കുടലിന്‍റെ ആരോഗ്യത്തിന് നല്ലത്.

റെഡ് മീറ്റ്

റെഡ് മീറ്റിന്‍റെ അമിത ഉപയോഗവും കുടലിന്‍റെ ആരോഗ്യത്തിന് നല്ലതല്ല.

നാരുകളുടെ അഭാവം

നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കാതിരിക്കുന്നതും കുടലിനെ മോശമായി ബാധിക്കാം.

സ്ട്രെസ്, ഉറക്കമില്ലായ്മ

മാനസിക സമ്മര്‍ദ്ദവും ഉറക്കക്കുറവുമൊക്കെ കുടലിന്‍റെ ആരോഗ്യത്തെ മോശമായി ബാധിക്കാം.

ഈ ഭക്ഷണങ്ങൾ വൃക്ക തകരാറുകൾക്ക് കാരണമാകും

കരളിന്‍റെ ആരോഗ്യത്തിനായി ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍

ഫാറ്റി ലിവർ രോഗത്തെ അകറ്റാന്‍ സഹായിക്കുന്ന പച്ചക്കറികള്‍

മധുരക്കിഴങ്ങിന്റെ അതിശയിപ്പിക്കുന്ന ഏഴ് ആരോ​ഗ്യ​ഗുണങ്ങൾ