Food

കരളിന്‍റെ ആരോഗ്യത്തിനായി ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍

കരളിന്‍റെ ആരോഗ്യത്തിനായി ഒഴിവാക്കേണ്ട ഭക്ഷണങ്ങളെ പരിചയപ്പെടാം.

പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങളും പാനീയങ്ങളും

പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങളും പാനീയങ്ങളും കരളിന്‍റെ ആരോഗ്യത്തെ മോശമായി ബാധിക്കാം. അതിനാല്‍ ഇവ ഡയറ്റില്‍ നിന്നും ഒഴിവാക്കുക.

എണ്ണയില്‍ പൊരിച്ച ഭക്ഷണങ്ങള്‍

അനാരോഗ്യകരമായ കൊഴുപ്പ് ഉള്ളതിനാല്‍ എണ്ണയില്‍ പൊരിച്ച ഭക്ഷണങ്ങള്‍ കരളിന്റെ ആരോഗ്യത്തെ ഹാനികരമായി ബാധിക്കും. അതിനാല്‍ ഇവ ഡയറ്റില്‍ നിന്നും ഒഴിവാക്കുക.

സംസ്കരിച്ച ഭക്ഷണങ്ങള്‍

അനാരോഗ്യകരമായ കൊഴുപ്പ് അടങ്ങിയ സംസ്കരിച്ച ഭക്ഷണങ്ങളുടെ അമിത ഉപയോഗം ഫാറ്റി ലിവറിനും മറ്റ് കരള്‍ രോഗങ്ങള്‍ക്കും കാരണമായേക്കാം.

റെഡ് മീറ്റ്

റെഡ് മീറ്റിന്‍റെ അമിത ഉപയോഗവും ഒഴിവാക്കുന്നതാണ് കരളിന്‍റെ ആരോഗ്യത്തിന് നല്ലത്.

കാര്‍ബോഹൈട്രേറ്റ്

കാര്‍ബോഹൈട്രേറ്റ് ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ ചോറ്, വൈറ്റ് ബ്രെഡ്, പാസ്ത തുടങ്ങിയവ കരളിന്‍റെ ആരോഗ്യത്തിന് നന്നല്ല.

ഉപ്പ്

ഉപ്പിന്‍റെ അമിത ഉപയോഗം കരളിന് നന്നല്ല. അതിനാല്‍ ഇവയുടെ അമിത ഉപയോഗം കുറയ്ക്കുക.

ഫാസ്റ്റ് ഫുഡ്

ഫാസ്റ്റ് ഫുഡിന്‍റെ അമിത ഉപയോഗവും കരളിന് നന്നല്ല.

ഫാറ്റി ലിവർ രോഗത്തെ അകറ്റാന്‍ സഹായിക്കുന്ന പച്ചക്കറികള്‍

മധുരക്കിഴങ്ങിന്റെ അതിശയിപ്പിക്കുന്ന ഏഴ് ആരോ​ഗ്യ​ഗുണങ്ങൾ

ഉയര്‍ന്ന പൊട്ടാസ്യം അടങ്ങിയ പഴങ്ങള്‍

ശ്വാസകോശത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍