Food
രോഗ പ്രതിരോധശേഷി മുതല്‍ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് വരെ സഹായിക്കുന്ന ഒന്നാണ് വിറ്റാമിന്‍ സി.
വിറ്റാമിന്‍ സിയുടെ കുറവ് എല്ലുകളുടെ ആരോഗ്യത്തെയും രോഗ പ്രതിരോധശേഷിയെയും ചര്‍മ്മത്തെയും വരെ ബാധിക്കാം.
ശരീരത്തില്‍ വിറ്റാമിൻ സി ലഭിക്കാനുള്ള വഴികൾ എന്തൊക്കെയാണെന്ന് നോക്കാം.
ഓറഞ്ച്, നാരങ്ങ, ഗ്രേപ്പ് ഫ്രൂട്ട്, സ്ട്രോബെറി, ബ്ലൂബെറി, നെല്ലിക്ക, പേരയ്ക്ക, പപ്പായ തുടങ്ങിയ വിറ്റാമിൻ സി അടങ്ങിയ പഴങ്ങള്‍ കഴിക്കുക.
ബെല്‍ പെപ്പര്‍, ബ്രൊക്കോളി, ചീര, തക്കാളി, കറിവേപ്പില തുടങ്ങിയവയിലൊക്കെ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്.
വിറ്റാമിന്‍ സി ഏറ്റവും കൂടുതല്‍ അടങ്ങിയ ഒരു ഫലമാണ് നെല്ലിക്ക. അതിനാല്‍ രാവിലെ വെറുംവയറ്റില്‍ നെല്ലിക്കാ ജ്യൂസ് കുടിക്കാം.
സാലഡിലും സൂപ്പിലുമൊക്കെ നാരങ്ങാ നീര് ചേര്‍ക്കുന്നതും വിറ്റാമിന്‍ സി ലഭിക്കാന്‍ സഹായിക്കും.
ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
മുഖത്ത് പ്രായക്കൂടുതല്‍ തോന്നിക്കുന്നുണ്ടോ? പതിവാക്കേണ്ട പഴങ്ങള്‍
കുട്ടികൾക്ക് റാഗി നൽകണമെന്ന് പറയുന്നതിന്റെ കാരണങ്ങൾ
ബീറ്റ്റൂട്ട് കഴിക്കുന്നത് കൊണ്ടുള്ള ആരോഗ്യഗുണങ്ങൾ
വാനില ഐസ്ക്രീം ഉണ്ടാക്കാൻ ഇത്രയും എളുപ്പമോ?