Food

റാഗി

കുട്ടികൾക്ക് റാ​ഗി നൽകണമെന്ന് പറയുന്നതിന്റെ കാരണങ്ങൾ
 

Image credits: Getty

റാ​ഗി

കുട്ടികൾക്ക് കൊടുത്ത് വരുന്ന പ്രധാനപ്പെട്ട ഭക്ഷണമാണ് റാ​ഗി. ഏറെ പോഷക​ഗുണമുള്ള ഭക്ഷണം കൂടിയാണ് റാ​ഗി. എന്നാൽ മിക്ക കുട്ടികളും റാ​ഗി കഴിക്കാൻ മടി കാണിക്കാറുണ്ട്. 
 

Image credits: Freepik

റാ​ഗി ദോശ

കുട്ടികൾക്ക് റാ​ഗി പല രീതിയിൽ നൽകാവുന്നതാണ്. റാ​ഗി പാൻ കേക്കായും റൊട്ടിയായും ദോശയായുമെല്ലാം കുട്ടികൾക്ക് റാ​ഗി നൽകാം.

Image credits: Google

എല്ലുകളെയും പല്ലുകളെയും ബലമുള്ളതാക്കും

കാൽസ്യം ധാരാളമായി റാഗിയിൽ അടങ്ങിയിട്ടുണ്ട്. ഇത് എല്ലുകളെയും പല്ലുകളെയും ബലമുള്ളതാക്കാൻ സഹായിക്കുന്നു. 
 

Image credits: Getty

പ്രമേഹ സാധ്യത കുറയ്ക്കും

കുറഞ്ഞ ഗ്ലൈസെമിക് സൂചികയുള്ളതിനാൽ റാഗി രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കാൻ സഹായിക്കുന്നു. 

Image credits: Getty

ചർമ്മത്തെ സംരക്ഷിക്കും

റാഗിയിലെ അമിനോ ആസിഡുകൾ ചുളിവുകൾ ഇല്ലാതാക്കി ചർമ്മത്തിന്റെ യുവത്വം നിലനിർത്താൻ സഹായിക്കുന്നു.
 

Image credits: our own

വിളർച്ച തടയും

റാഗിയിൽ ഇരുമ്പ് ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് വിളർച്ച തടയുന്നതിനും സഹായിക്കുന്നു.
 

Image credits: google

അമിത വിശപ്പ് തടയും

നാരുകൾ ധാരാളമായി അടങ്ങിയ ഭക്ഷണമാണ് റാ​ഗി. അത് കൊണ്ട് തന്നെ അമിത വിശപ്പ് തടയുന്നതിന് സഹായിക്കും.
 

Image credits: our own

ബീറ്റ്റൂട്ട് കഴിക്കുന്നത് കൊണ്ടുള്ള ആരോ​ഗ്യ​ഗുണങ്ങൾ

വാനില ഐസ്ക്രീം ഉണ്ടാക്കാൻ ഇത്രയും എളുപ്പമോ?

രോഗപ്രതിരോധശേഷി കൂട്ടാന്‍ ഉറപ്പായും സഹായിക്കുന്ന ഭക്ഷണങ്ങള്‍

വയറിലെ കൊഴുപ്പിനെ പുറംതള്ളാന്‍ സഹായിക്കുന്ന പാനീയങ്ങള്‍