Food
അടിവയറ്റിലെ കൊഴുപ്പിനെ പുറംതള്ളാന്‍ സഹായിക്കുന്ന ചില പച്ചക്കറികളെ പരിചയപ്പെടാം.
കലോറി കുറഞ്ഞ, ഫൈബര്‍ ധാരാളം അടങ്ങിയ ചീര പോലെയുള്ള ഇലക്കറികള്‍ കഴിക്കുന്നത് വിശപ്പ് കുറയ്ക്കാനും അടിവയറ്റില്‍ കൊഴുപ്പ് കുറയ്ക്കാനും സഹായിക്കും.
കലോറി കുറഞ്ഞ മഷ്റൂം കഴിക്കുന്നതും അടിവയറ്റില്‍ കൊഴുപ്പ് നിയന്ത്രിക്കാന്‍ സഹായിക്കും.
കലോറി കുറഞ്ഞ, ഫൈബര്‍ അടങ്ങിയ കോളിഫ്ലവര്‍ വയറിലെ കൊഴുപ്പ് കുറയ്ക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കും.
വെള്ളം ധാരാളം അടങ്ങിയ വെള്ളരിക്കയിലും കലോറി കുറവാണ്. അതിനാല്‍ ഇവ കഴിക്കുന്നതും അടിവയറ്റിലെ കൊഴുപ്പിനെ കുറയ്ക്കാന്‍ സഹായിക്കും.
ക്യാരറ്റിലും കലോറി കുറവാണ്, ഫൈബര്‍ ധാരാളം അടങ്ങിയിട്ടുമുണ്ട്.
ബീറ്റ്‌റൂട്ടില്‍ കലോറി വളരെ കുറവാണ്. കൊഴുപ്പും കുറവായതിനാല്‍ ബീറ്റ്റൂട്ട് കഴിക്കുന്നതും വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നല്ലതാണ്.
ഫൈബര്‍ അടങ്ങിയ പാവയ്ക്ക ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും വിശപ്പ് കുറയ്ക്കാന്‍ സഹായിക്കും.
മത്തി മുളകിട്ടത് ഇങ്ങനെ തയ്യാറാക്കി നോക്കൂ, വെറെ ലെവൽ രുചിയാണ്
വൃക്കകളെ ആരോഗ്യത്തോടെ നിലനിർത്താൻ സഹായിക്കുന്ന 10 ശീലങ്ങൾ
അയേണ്‍ അടങ്ങിയ പത്ത് ഭക്ഷണങ്ങള്‍
എല്ലുകളുടെ ആരോഗ്യത്തിനായി ഒഴിവാക്കേണ്ട ഭക്ഷണപാനീയങ്ങൾ