Food

ഈ ഏഴ് ഭക്ഷണങ്ങൾ കരളിന് കേടുവരുത്തും

കരളിന്‍റെ ആരോഗ്യത്തിനായി ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.

പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങള്‍

പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങളും പാനീയങ്ങളും നോൺ ആൽക്കഹോളിക് ഫാറ്റി ലിവര്‍ രോഗ സാധ്യത കൂട്ടും.

സോസുകള്‍

പായ്ക്ക് ചെയ്ത സോസുകളില്‍ പഞ്ചസാര, സോഡിയം, പ്രിസർവേറ്റീവുകൾ എന്നിവ ചേർത്തിട്ടുണ്ട്. ഇവ കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടാൻ കാരണമാകും.

സോഡ

ഫ്രക്ടോസ് ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ സോഡയും അമിതമായി കുടിക്കുന്നത് ഫാറ്റി ലിവര്‍ രോഗ സാധ്യത കൂട്ടാം.

എനർജി ഡ്രിങ്കുകള്‍

എനര്‍ജി ഡ്രിങ്കുകളും കരളിന്‍റെ ആരോഗ്യത്തിന് നന്നല്ല. അതിനാല്‍ ഇവയും ഡയറ്റില്‍ നിന്നും ഒഴിവാക്കുക.

എണ്ണയില്‍ പൊരിച്ച ഭക്ഷണങ്ങള്‍

എണ്ണയില്‍ പൊരിച്ച ഭക്ഷണങ്ങളില്‍ അനാരോഗ്യകരമായ കൊഴുപ്പുണ്ടാകും. ഇവയും കരളിന്‍റെ ആരോഗ്യത്തിന് നല്ലതല്ല.

പ്രോസസിഡ് ഭക്ഷണങ്ങള്‍

ബേക്കൺ, ഹോട്ട് ഡോഗുകൾ തുടങ്ങിയ സംസ്കരിച്ച ഭക്ഷണങ്ങളിലെ അമിത കൊഴുപ്പ് കരളില്‍ അടിഞ്ഞുകൂടാനും ഫാറ്റി ലിവര്‍ രോഗ സാധ്യത കൂടാനും കാരണമാകും. 

റെഡ് മീറ്റ്

റെഡ് മീറ്റിന്‍റെ അമിത ഉപയോഗവും കരളില്‍ കൊഴുപ്പ് അടിഞ്ഞുകൂടാനുള്ള സാധ്യതയെ കൂട്ടാം.

യൂറിക് ആസിഡ് കുറയ്ക്കാന്‍ സഹായിക്കുന്ന പച്ചക്കറികള്‍

രാവിലെ വെറുംവയറ്റില്‍ ജീരക വെള്ളം കുടിക്കൂ; അറിയാം ഗുണങ്ങള്‍

ഫാറ്റി ലിവറിനെ അകറ്റാന്‍ സഹായിക്കുന്ന പാനീയങ്ങൾ

ബ്ലഡ് ഷുഗര്‍ കുറയ്ക്കാന്‍ കുടിക്കേണ്ട പാനീയങ്ങള്‍