മുഖത്ത് പ്രായക്കൂടുതല്‍ തോന്നിക്കാതിരിക്കാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍
മുഖത്ത് പ്രായക്കൂടുതല്‍ തോന്നിക്കാതിരിക്കാന്‍ കഴിക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.
ബ്ലൂബെറി
ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ബ്ലൂബെറി കഴിക്കുന്നത് പ്രായമാകുന്നതിന്‍റെ സൂചനയായ ചര്‍മ്മത്തിലെ ചുളിവുകളെ തടയാനും ചര്‍മ്മം ചെറുപ്പമായിരിക്കാനും സഹായിക്കും.
മുട്ട
മുട്ടയിലെ വിറ്റാമിനുകളും അമിനോ ആസിഡും കൊളാജിന്‍ വര്‍ധിപ്പിച്ച് ചര്‍മ്മത്തെ സംരക്ഷിക്കും.
സിട്രസ് പഴങ്ങള്‍
ഓറഞ്ച്, നാരങ്ങ തുടങ്ങിയ പഴങ്ങളില്‍ വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. ഇവ കഴിക്കുന്നത് കൊളാജിന്‍ വര്‍ധിപ്പിക്കാനും ചര്‍മ്മം ആരോഗ്യത്തോടെയിരിക്കാനും സഹായിക്കും.
അവക്കാഡോ
വിറ്റാമിനുകളും ഒമേഗ 3 ഫാറ്റി ആസിഡും അടങ്ങിയ അവക്കാഡോ കഴിക്കുന്നതും ചര്‍മ്മത്തിലെ ചുളിവുളെ തടയാനും മുഖത്ത് പ്രായക്കൂടുതല്‍ തോന്നിക്കാതിരിക്കാനും സഹായിക്കും.
ബദാം
വിറ്റാമിന്‍ ഇ ധാരാളം അടങ്ങിയ ഒരു നട്സാണ് ബദാം. അതിനാല്‍ ഇവ ചര്‍മ്മത്തിലെ ചുളിവുകളെ തടയാനും ചര്‍മ്മം ചെറുപ്പമായിരിക്കാനും സഹായിക്കും.
സാല്‍മണ്‍ ഫിഷ്
ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഫാറ്റി ഫിഷ് കഴിക്കുന്നതും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ്.
മഞ്ഞള്‍
ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ മഞ്ഞള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ചര്‍മ്മത്തിന് നല്ലതാണ്.