Food

മഗ്നീഷ്യത്തിന്‍റെ കുറവ് പരിഹരിക്കാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍

മഗ്നീഷ്യം അടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.

മത്തങ്ങ വിത്തുകൾ

മഗ്നീഷ്യത്തിന്‍റെ ഏറ്റവും മികച്ച ഉറവിടങ്ങളിലൊന്നാണ് മത്തങ്ങ വിത്തുകൾ. അതിനാല്‍ ഇവയും ഡയറ്റില്‍ ഉള്‍പ്പെടുത്താം.

ചീര

ഒരു കപ്പ് വേവിച്ച ചീരയില്‍ നിന്നും 157 മില്ലിഗ്രാം മഗ്നീഷ്യം ലഭിക്കും. അതിനാല്‍ ചീര കഴിക്കുന്നത് മഗ്നീഷ്യത്തിന്റെ അഭാവം ഇല്ലാതാക്കാന്‍ സഹായിക്കും.

ബദാം

ഒരു പിടി ബദാം നിന്നും 80 മില്ലിഗ്രാം മഗ്നീഷ്യം ലഭിക്കും. അതിനാല്‍ ബദാമും കഴിക്കാം.

ഡാര്‍ക്ക് ചോക്ലേറ്റ്

ഡാര്‍ക്ക് ചോക്ലേറ്റില്‍ 64 മില്ലിഗ്രാമോളം മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. അതിനാല്‍ മഗ്നീഷ്യത്തിന്റെ അഭാവം ഇല്ലാതാക്കാന്‍ ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കാം.

അവക്കാഡോ

ഒരു ഇടത്തരം അവക്കാഡോയില്‍ 58 മില്ലിഗ്രാം മഗ്നീഷ്യം അടങ്ങിയിട്ടുണ്ടാകും.

വാഴപ്പഴം

വാഴപ്പഴത്തിലും മഗ്നീഷ്യം ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവയും ഡയറ്റില്‍ ഉള്‍പ്പെടുത്താം.

പയറുവര്‍ഗങ്ങള്‍

പയറുവര്‍ഗങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും മഗ്നീഷ്യം ലഭിക്കാന്‍ സഹായിക്കും.

പ്രമേഹ രോഗികള്‍ക്ക് കഴിക്കാവുന്ന പഴങ്ങള്‍

എല്ലുകളുടെ ആരോഗ്യത്തിന് കഴിക്കേണ്ട ഭക്ഷണങ്ങള്‍

ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ചെയ്യേണ്ട കാര്യങ്ങള്‍

തലമുടി നല്ലതുപോലെ വളരാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍