Food

പ്രമേഹ രോഗികള്‍ക്ക് കഴിക്കാവുന്ന പഴങ്ങള്‍

പ്രമേഹരോഗികള്‍ക്ക് കഴിക്കാവുന്ന ചില പഴങ്ങളെ പരിചയപ്പെടാം.

ബെറി പഴങ്ങള്‍

സ്ട്രോബറി, ബ്ലൂബെറി, ബ്ലാക്ക്ബെറി തുടങ്ങിയ പഴങ്ങളുടെ ഗ്ലൈസെമിക് സൂചിക കുറവാണ്. കൂടാതെ ഫൈബറും ഇവയിലുണ്ട്.

കിവി

ഗ്ലൈസെമിക് സൂചിക കുറവും നാരുകള്‍ ഉള്ളതുമായ കിവിയും പ്രമേഹ രോഗികള്‍ക്ക് ധൈര്യമായി കഴിക്കാം.

ആപ്പിള്‍

ഫൈബര്‍ അടങ്ങിയ ആപ്പിള്‍ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും.

അവക്കാഡോ

ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയതും കാര്‍ബോ കുറഞ്ഞതുമായ അവക്കാഡോ കഴിക്കുന്നത് പ്രമേഹ രോഗികള്‍ക്ക് ഗുണം ചെയ്യും.

ഓറഞ്ച്

ഓറഞ്ചിന്‍റെ ഗ്ലൈസെമിക് സൂചിക 40 ആണ്. ഇവയില്‍ കലോറിയും കാര്‍ബോയും കുറവുമാണ്.

ചെറി

ഗ്ലൈസെമിക് സൂചിക കുറവും ആന്റിഓക്‌സിഡന്റുകളാല്‍ സമ്പുഷ്ടവുമായ ചെറി രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും.

പേരയ്ക്ക

ഗ്ലൈസെമിക് ഇൻഡക്സ് കുറഞ്ഞതും ഫൈബര്‍ ധാരാളം അടങ്ങിയിരിക്കുന്നതുമായ പേരയ്ക്ക പ്രമേഹ രോഗികള്‍ക്ക് ധൈര്യമായി കഴിക്കാം.

എല്ലുകളുടെ ആരോഗ്യത്തിന് കഴിക്കേണ്ട ഭക്ഷണങ്ങള്‍

ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ചെയ്യേണ്ട കാര്യങ്ങള്‍

തലമുടി നല്ലതുപോലെ വളരാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍

മുഖത്ത് പ്രായക്കൂടുതല്‍ തോന്നിക്കാതിരിക്കാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍