Food

കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍

കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.

ഓട്‌സ്

ഓട്‌സ് പതിവായി കഴിക്കുന്നത് ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും.

ഫാറ്റി ഫിഷ്

ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഫാറ്റി ഫിഷും ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. 

നട്സ്

നാരുകളും ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയ നട്സ് പതിവായി കഴിക്കുന്നതും കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. 

വെണ്ടയ്ക്ക

ഫൈബര്‍ ധാരാളം അടങ്ങിയ വെണ്ടയ്ക്ക ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും.

ഒലീവ് ഓയില്‍

ഒലീവ് ഓയില്‍ ഭക്ഷണം പാകം ചെയ്യാന്‍ ഉപയോഗിക്കുന്നതും കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും.

അവക്കാഡോ

ആരോഗ്യകരമായ കൊഴുപ്പും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ അവക്കാഡോ ദിവസവും കഴിക്കുന്നതും കൊളസ്ട്രോള്‍ കുറയ്ക്കാന്‍ നല്ലതാണ്.

ആപ്പിള്‍

നാരുകള്‍ അടങ്ങിയ ആപ്പിള്‍ പതിവാക്കുന്നതും കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും.

പയറുവര്‍ഗങ്ങള്‍

നാരുകളും പ്രോട്ടീനും അടങ്ങിയ പയറുവര്‍ഗങ്ങളും കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും.

ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന നട്സുകളും സീഡുകളും

സ്ട്രെസ് കുറയ്ക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍

മലബന്ധം അകറ്റാന്‍ സഹായിക്കുന്ന പഴങ്ങള്‍

മുട്ട കഴിച്ചാല്‍ കൊളസ്ട്രോൾ കൂടുമോ, കുറയുമോ?