Food

സ്ട്രെസ് കുറയ്ക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍

സ്ട്രെസ് കുറയ്ക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങളെ പരിചയപ്പെടാം.

ഇലക്കറികള്‍

മഗ്നീഷ്യം, ഫോളേറ്റ്, ആന്‍റിഓക്സിഡന്‍റുകള്‍ അടങ്ങിയ ചീര പോലെയുള്ള ഇലക്കറികള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് കോർട്ടിസോൾ ഉല്‍പാദനം കുറയ്ക്കാനും സ്ട്രെസ് കുറയ്ക്കാനും സഹായിക്കും.

മുട്ട

പ്രോട്ടീന്‍, കോളിന്‍ തുടങ്ങിയവ അടങ്ങിയ മുട്ട കഴിക്കുന്നതും കോർട്ടിസോൾ കുറയ്ക്കാനും സ്ട്രെസ് നിയന്ത്രിക്കാനും സഹായിക്കും.

ബെറി പഴങ്ങള്‍

ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ ബെറി പഴങ്ങള്‍ കഴിക്കുന്നതും കോർട്ടിസോൾ ഉല്‍പാദനം കുറയ്ക്കാനും സ്ട്രെസ് നിയന്ത്രിക്കാനും സഹായിക്കും.

മഞ്ഞള്‍ പാല്‍

ആന്‍റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങളുളള കുര്‍ക്കുമിന്‍ അടങ്ങിയ മഞ്ഞള്‍ പാലില്‍ ചേര്‍ത്ത് കുടിക്കുന്നത് സ്ട്രെസ് കുറയ്ക്കാന്‍ സഹായിക്കും.

ഡാര്‍ക്ക് ചോക്ലേറ്റ്

ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ ഡാര്‍ക്ക് ചോക്ലേറ്റ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും സ്ട്രെസ് കുറയ്ക്കാന്‍ സഹായിക്കും.

നട്സ്

ആരോഗ്യകരമായ കൊഴുപ്പ്, മഗ്നീഷ്യം, ബി വിറ്റാമിനുകള്‍, ആന്‍റിഓക്സിഡന്‍റുകള്‍ തുടങ്ങിയവ അടങ്ങിയ നട്സ് സ്ട്രെസ് കുറയ്ക്കാന്‍ സഹായിക്കും.

സാല്‍മണ്‍ ഫിഷ്

ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ സാല്‍മണ്‍ ഫിഷ് കഴിക്കുന്നതും ഉത്കണ്ഠയും മാനസിക സമ്മര്‍ദ്ദവുമൊക്കെ കുറയ്ക്കാന്‍ സഹായിക്കും.

മലബന്ധം അകറ്റാന്‍ സഹായിക്കുന്ന പഴങ്ങള്‍

മുട്ട കഴിച്ചാല്‍ കൊളസ്ട്രോൾ കൂടുമോ, കുറയുമോ?

ബ്ലഡ് ഷുഗര്‍ കുറയ്ക്കാന്‍ രാവിലെ കുടിക്കേണ്ട പാനീയങ്ങള്‍

മലബന്ധം പെട്ടെന്ന് മാറാന്‍ രാവിലെ ചെയ്യേണ്ടത്