Food

ശരീരഭാരം

നല്ല ആരോഗ്യത്തിന് ജീവിത ശൈലിയിലും ഭക്ഷണ ക്രമീകരണത്തിലും മാറ്റങ്ങൾ കൊണ്ട് വരേണ്ടത് അത്യാവശ്യമാണ്. ശരീരഭാരം കുറയ്ക്കാൻ ഇവ കഴിക്കൂ.

ബദാം

ഇതിൽ ധാരാളം ഫൈബറും പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. ബദാം കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. വെള്ളത്തിൽ കുതിർത്ത് കഴിക്കാവുന്നതാണ്.

വാൾനട്ട്

വാൾനട്ടിൽ ധാരാളം ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് മെറ്റബോളിസത്തെ പിന്തുണയ്ക്കുകയും ശരീര ഭാരം കുറയ്ക്കാനും സഹായിക്കുന്നു.

സൂര്യകാന്തി വിത്ത്

ആരോഗ്യകരമായ കൊഴുപ്പുകളും, വിറ്റാമിൻ ഇയും ഇതിൽ അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തെ കുറയ്ക്കുവാനും അതിലൂടെ ശരീര ഭാരം നിലനിർത്താനും സഹായിക്കുന്നു.

ഫ്ലാക്സ് സീഡ്

ഫ്ലാക്സ് സീഡ് കഴിക്കുന്നതിലൂടെ ശരീരത്തിലെ കൊഴുപ്പ് ഇല്ലാതാവുകയും ദഹന ശേഷി വർധിക്കുകയും ചെയ്യുന്നു. ഇത് ശരീര ഭാരം കുറയ്ക്കാൻ സഹായിക്കുന്നു.

ചിയ സീഡ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും ദഹനശേഷി വർധിപ്പിക്കാനും ചിയ സീഡ് നല്ലതാണ്. ഇത് കഴിക്കുമ്പോൾ വിശപ്പ് കുറയുകയും അതിലൂടെ ശരീര ഭാരം കുറയ്ക്കാനും സാധിക്കും.

മത്തങ്ങ വിത്ത്

ഇതിൽ ധാരാളം പ്രോട്ടീനും, മഗ്നീഷ്യവും, അയണും അടങ്ങിയിട്ടുണ്ട്. ദിവസവും മിതമായ അളവിൽ ഇത് കഴിക്കുന്നത് ശരീര ഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നു.

ശ്രദ്ധിക്കുക

ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

സ്ട്രെസ് കുറയ്ക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍

മലബന്ധം അകറ്റാന്‍ സഹായിക്കുന്ന പഴങ്ങള്‍

മുട്ട കഴിച്ചാല്‍ കൊളസ്ട്രോൾ കൂടുമോ, കുറയുമോ?

ബ്ലഡ് ഷുഗര്‍ കുറയ്ക്കാന്‍ രാവിലെ കുടിക്കേണ്ട പാനീയങ്ങള്‍