ആർത്രൈറ്റിസ് വേദന കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ
സന്ധിവാതം കൈകാര്യം ചെയ്യുന്നതിനായി കഴിക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.
നട്സ്
ആന്‍റി ഓക്സിഡന്‍റുകളും ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയ ബദാം, വാള്‍നട്സ്, നിലക്കടല തുടങ്ങിയ നട്സ് കഴിക്കുന്നത് ആർത്രൈറ്റിസ് ലക്ഷണങ്ങളെ കുറയ്ക്കാന്‍ സഹായിക്കും.
ബെറി പഴങ്ങള്‍
ബെറികളിലെ ആന്‍റി- ഇൻഫ്ലമേറ്ററി ഗുണങ്ങള്‍ സന്ധിവാതത്തിന്‍റെ ലക്ഷണങ്ങളെ ലഘൂകരിക്കാന്‍ സഹായിക്കും.
മഞ്ഞൾ
മഞ്ഞളിൽ കുർക്കുമിൻ അടങ്ങിയിട്ടുണ്ട്. ഇത് ശക്തമായ ആന്‍റി ഇൻഫ്ലമേറ്ററി, ആന്‍റി ഓക്‌സിഡന്‍റ് സംയുക്തമാണ്. അതിനാല്‍ ഇവ ഭക്ഷണത്തില്‍ ചേര്‍ക്കാം.
തൈര്
തൈര് കഴിക്കുന്നതും ആർത്രൈറ്റിസ് ലക്ഷണങ്ങളെ കുറയ്ക്കാന്‍ സഹായിക്കും.
ഇഞ്ചി
ആന്‍റി ഇൻഫ്ലമേറ്ററി, ആന്‍റി ഓക്‌സിഡന്‍റ് ഇഫക്റ്റുകൾ ഉള്ള ജിഞ്ചറോൾ പോലുള്ള ബയോ ആക്റ്റീവ് സംയുക്തങ്ങൾ ഇഞ്ചിയിലുണ്ട്.
ഇലക്കറികൾ
വിറ്റാമിൻ ഇ പോലുള്ള ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ ഇലക്കറികള്‍ കഴിക്കുന്നതും സന്ധി വീക്കവും സന്ധികളിലെ വേദനയും കുറയ്ക്കാന്‍ സഹായിക്കും.
ഫാറ്റി ഫിഷ്
ഒമേഗ 3 ഫാറ്റി ആസിഡുകളും ആന്‍റി- ഇൻഫ്ലമേറ്ററി ഗുണങ്ങളും അടങ്ങിയ സാല്‍മണ്‍ ഫിഷ് കഴിക്കുന്നത് വീക്കം കുറയ്ക്കാനും സന്ധിവാതത്തിന്‍റെ ലക്ഷണങ്ങളെ കുറയ്ക്കാനും സഹായിക്കും.