ആരോഗ്യകരമാണെന്ന് നമ്മള്‍ കരുതുന്ന, എന്നാൽ മൈദ ഉപയോഗിച്ച് രഹസ്യമായി നിർമ്മിക്കുന്ന ഏഴ് ഭക്ഷണങ്ങൾ ഇതാ.
ബ്രെഡ്
നിങ്ങളുടെ വീറ്റ് ബ്രെഡ് പാക്കറ്റില്‍ ചേരുവകളുടെ പട്ടികയില്‍ മൈദ (അല്ലെങ്കിൽ ശുദ്ധീകരിച്ച ഗോതമ്പ് മാവ്) എന്ന് കണ്ടാല്‍, അത് പ്രധാന ചേരുവയാണെന്ന് ഓര്‍ക്കുക.
ബിസ്കറ്റുകൾ
ബിസ്കറ്റുകൾ, ഓട്സ് കുക്കികൾ തുടങ്ങിയവയില്‍ മിക്കതും മൈദ കൊണ്ടാണ് തയ്യാറാക്കുന്നത്. ഇവയൊന്നും അധികം കഴിക്കാതിരിക്കുന്നതാണ് നല്ലത്.
നൂഡിൽസ്
പാക്കറ്റിൽ ഗോതമ്പ് നൂഡിൽസ് എന്ന് എഴുതിയാലും, ഇവയിലും മൈദ അടങ്ങിയിട്ടുണ്ടാകാം.
ബൺ, റോളുകൾ, വട പാവ്
വട പാവ് മുതൽ ബർഗർ ബൺ വരെ, മൈദ അടങ്ങിയതാണ്. അതിനാല്‍ ഇവയുടെ അമിത ഉപയോഗവും നന്നല്ല.
സമൂസ, ബേക്കറി പഫ്സ്
സമൂസ, ബേക്കറി പഫ്സ് തുടങ്ങിയവയിലും മൈദ അടങ്ങിയിട്ടുണ്ട്.
കേക്കുകളും മഫിനുകളും
ബനാന കേക്ക്, റാഗി മഫിൻ, കപ്പ്കേക്ക് തുടങ്ങിയവയിലും മൈദ ഉണ്ടാകും. അതിനാല്‍ ഇവയുടെ ഉപയോഗവും കുറയ്ക്കുക.
റെഡി ടു ഫ്രൈ സ്നാക്സുകളും ഇൻസ്റ്റന്റ് മിക്സുകളും
റെഡി ടു ഫ്രൈ സ്നാക്സുകള്‍, ഇൻസ്റ്റന്റ് മിക്സുകള്‍ തുടങ്ങിയവയിലും മൈദ അടങ്ങിയിട്ടുണ്ടാകും.