Food

കരളിനെ വിഷവിമുക്തമാക്കാന്‍ സഹായിക്കുന്ന പാനീയങ്ങൾ

കരളിന്‍റെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കുന്ന പാനീയങ്ങളെ പരിചയപ്പെടാം.

നാരങ്ങാ വെള്ളം

വിറ്റാമിന്‍ സിയും ആന്‍റിഓക്സിഡന്‍റുകളും അടങ്ങിയ നാരങ്ങാ വെള്ളം കുടിക്കുന്നത് കരളിലെ വിഷാംശങ്ങളെ നീക്കാനും കരളിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

ഗ്രീന്‍ ടീ

ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഗ്രീന്‍ ടീ കുടിക്കുന്നതും കരളിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും.

ബീറ്റ്റൂട്ട് ജ്യൂസ്

ആന്‍റി ഓക്സിഡന്റുകളും നൈട്രേറ്റുകളും അടങ്ങിയ ബീറ്റ്റൂട്ട് ജ്യൂസ് കരളിലെ വിഷാംശങ്ങളെ നീക്കം ചെയ്യാന്‍ സഹായിക്കും.

കോഫി

ആന്‍റിഓക്സിഡന്‍റുകള്‍ അടങ്ങിയ കോഫി കുടിക്കുന്നത് കരൾ രോഗങ്ങളുടെ സാധ്യത കുറയ്ക്കുകയും കരളിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുകയും ചെയ്യും.

മഞ്ഞള്‍ ചായ

ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഉള്ള മഞ്ഞൾച്ചായ കുടിക്കുന്നതും കരളിന്‍റെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.

നെല്ലിക്കാ ജ്യൂസ്

നെല്ലിക്കയിൽ വിറ്റാമിൻ സി ധാരാളമുണ്ട്. ഇത് കരളിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനും കരളിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

ശ്രദ്ധിക്കുക:

ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

ദിവസവും ഒരു നെല്ലിക്ക കഴിച്ചോളൂ, കാരണം

ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന പാനീയങ്ങള്‍

പ്രോട്ടീന്‍ ലഭിക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട പഴങ്ങള്‍

ബദാം കുതിര്‍ത്ത് കഴിക്കൂ, അറിയാം ഗുണങ്ങള്‍