Food
പ്രോട്ടീന്‍ ലഭിക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില പഴങ്ങളെ പരിചയപ്പെടാം.
പ്രോട്ടീന്‍ ധാരാളം അടങ്ങിയ ഒരു പഴമാണ് പേരയ്ക്ക. അതിനാല്‍ പ്രോട്ടീന്‍ ലഭിക്കാനായി ഇവ കഴിക്കാം.
100 ഗ്രാം അവക്കാഡോയില്‍ രണ്ട് ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്.
100 ഗ്രാം ചക്കയില്‍ നിന്നും 1.7 ഗ്രാം പ്രോട്ടീന്‍ ലഭിക്കും. കൂടാതെ ഇവയില്‍ നിന്നും നാരുകള്‍, വിറ്റാമിന്‍ ബി6, പൊട്ടാസ്യം തുടങ്ങിയവ ലഭിക്കും.
100 ഗ്രാം ആപ്രിക്കോട്ടില്‍ 1.4 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്.
ഓറഞ്ചില്‍ വിറ്റാമിന്‍ സിക്ക് പുറമേ പ്രോട്ടീനും അടങ്ങിയിരിക്കുന്നു. 100 ഗ്രാം ഓറഞ്ചില്‍ നിന്നും 1.2 ഗ്രാം പ്രോട്ടീന്‍ ലഭിക്കും.
വാഴപ്പഴത്തില്‍ പൊട്ടാസ്യത്തിന് പുറമേ പ്രോട്ടീനും അടങ്ങിയിരിക്കുന്നു. 100 ഗ്രാം വാഴപ്പഴത്തില്‍ നിന്നും 1.1 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്.
100 ഗ്രാം കിവിയില്‍ 1.1 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. ഒപ്പം വിറ്റാമിന്‍ സി, കെ, നാരുകളും കിവിയില്‍ ഉണ്ട്.
ഒരു കപ്പ് ചെറിയില്‍ 1.6 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്.
ബദാം കുതിര്‍ത്ത് കഴിക്കൂ, അറിയാം ഗുണങ്ങള്‍
ദഹനം മെച്ചപ്പെടുത്താന്‍ കഴിക്കേണ്ട പഴങ്ങള്‍
വിറ്റാമിൻ ഡി ഗുളികകൾക്ക് പകരം കഴിക്കേണ്ട ഭക്ഷണങ്ങൾ
ചര്‍മ്മത്തിന്‍റെ ആരോഗ്യം; കഴിക്കേണ്ട വിറ്റാമിൻ ഇ അടങ്ങിയ ഭക്ഷണങ്ങള്‍