Food

ചര്‍മ്മത്തിന്‍റെ ആരോഗ്യം; കഴിക്കേണ്ട വിറ്റാമിൻ ഇ അടങ്ങിയ ഭക്ഷണങ്ങള്‍

വിറ്റാമിന്‍ ഇ അടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.

ബദാം

വിറ്റാമിന്‍ ഇ ധാരാളം അടങ്ങിയ നട്സാണ് ബദാം. ഇവ കഴിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ്.

സൂര്യകാന്തി വിത്തുകള്‍

വിറ്റാമിന്‍ ഇ അടങ്ങിയ സൂര്യകാന്തി വിത്തുകളും ചര്‍മ്മത്തിന് ഗുണം ചെയ്യും.

ചീര

വിറ്റാമിന്‍ ഇ അടങ്ങിയ ചീര ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും തലമുടിയുടെ ആരോഗ്യത്തിനും ഒരു പോലെ നല്ലതാണ്. 

നിലക്കടല

വിറ്റാമിന്‍ ഇ അടങ്ങിയ നിലക്കടല ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ചര്‍മ്മത്തിന് നല്ലതാണ്.

പപ്പായ

പപ്പായയില്‍ വിറ്റാമിന്‍ സി, ഇ എന്നിവ അടങ്ങിയിരിക്കുന്നു. അതിനാല്‍ ഇവയും ചര്‍മ്മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും. 

അവക്കാഡോ

ആരോഗ്യകരമായ കൊഴുപ്പും വിറ്റാമിന്‍ ഇയും അടങ്ങിയ അവക്കാഡോയും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഗുണം ചെയ്യും.

ശ്രദ്ധിക്കുക:

ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

ഓണ സദ്യയിലെ പ്രധാന വിഭവങ്ങൾ ഇവയാണ്

വൃക്ക രോഗങ്ങളെ തടയാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍

ബ്ലഡ് ഷുഗര്‍ കുറയ്ക്കാന്‍ രാവിലെ കഴിക്കാവുന്ന ഭക്ഷണങ്ങള്‍

ഉത്കണ്ഠയും വിഷാദവും വർദ്ധിപ്പിക്കുന്ന ഭക്ഷണങ്ങൾ