Food

നെല്ലിക്ക

ദിവസവും ഒരു നെല്ലിക്ക കഴിച്ചോളൂ, കാരണം

പ്രതിരോധശേഷി കൂട്ടുന്നു

നെല്ലിക്കയിലെ ഉയർന്ന വിറ്റാമിൻ സി രോഗപ്രതിരോധ ശേഷിയെ ശക്തിപ്പെടുത്തുകയും ജലദോഷം, ചുമ തുടങ്ങിയ രോഗങ്ങളെ തടയാൻ സഹായിക്കുകയും ചെയ്യുന്നു.

മോശം കൊളസ്ട്രോൾ കുറയ്ക്കും

വിറ്റാമിൻ സി, പോളിഫെനോൾസ്, ഫ്ലേവനോയ്ഡുകൾ തുടങ്ങിയ ആന്റിഓക്‌സിഡന്റുകൾ നെല്ലിക്കയിൽ അടങ്ങിയിട്ടുണ്ട്. ഇതിലെ ആന്റിഓക്‌സിഡന്റുകൾ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു.

കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തും

നെല്ലിക്ക പതിവായി കഴിക്കുന്നത് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും അസിഡിറ്റി, ദഹനക്കേട് തുടങ്ങിയ പ്രശ്നങ്ങൾ തടയുന്നതിനും സഹായിക്കും.

ബ്ലഡ് ഷു​ഗർ അളവ് നിയന്ത്രിക്കും

നെല്ലിക്കയിൽ ക്രോമിയം അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന്റെ ഇൻസുലിനോടുള്ള പ്രതികരണം മെച്ചപ്പെടുത്തുന്നു. 

മുടിയെ കരുത്തുള്ളതാക്കും

നെല്ലിക്കയിലെ വിറ്റാമിൻ സിയും ആന്റിഓക്‌സിഡന്റുകളും ആരോഗ്യകരവും തിളക്കമുള്ളതും ശക്തവുമായ മുടിയ്ക്കും സഹായിക്കുന്നു.

അണുബാധകളെ ചെറുക്കാൻ സഹായിക്കുന്നു

ഉയർന്ന അളവിലുള്ള വിറ്റാമിൻ സി, മറ്റ് ആന്റിഓക്‌സിഡന്റുകൾ, ആൻറി-ഇൻഫ്ലമേറ്ററി സംയുക്തങ്ങൾ എന്നിവ ശരീരത്തെ അണുബാധകളെ ചെറുക്കാൻ സഹായിക്കുന്നു.

ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന പാനീയങ്ങള്‍

പ്രോട്ടീന്‍ ലഭിക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട പഴങ്ങള്‍

ബദാം കുതിര്‍ത്ത് കഴിക്കൂ, അറിയാം ഗുണങ്ങള്‍

ദഹനം മെച്ചപ്പെടുത്താന്‍ കഴിക്കേണ്ട പഴങ്ങള്‍