Food

കുട്ടികളുടെ ഓര്‍മ്മശക്തി കൂട്ടാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍

കുട്ടികളുടെ ഓര്‍മ്മശക്തി കൂട്ടാന്‍ സഹായിക്കുന്ന ഭക്ഷണങ്ങളെ പരിചയപ്പെടാം.

സാല്‍മണ്‍ ഫിഷ്

ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ സാല്‍മണ്‍ ഫിഷ് കഴിക്കുന്നത് ഓര്‍മ്മശക്തി കൂട്ടാന്‍ സഹായിക്കും.

ബ്ലൂബെറി

ആന്‍റിഓക്സിഡന്‍റുകള്‍ അടങ്ങിയ ബ്ലൂബെറി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഓര്‍മ്മശക്തി കൂട്ടാനും തലച്ചോറിന്‍റെ ആരോഗ്യത്തിനും ഗുണം ചെയ്യും. 

വാള്‍നട്സ്

വിറ്റാമിനുകളും ആരോഗ്യകരമായ കൊഴുപ്പും ആന്‍റിഓക്സിഡന്‍റുകളും, ആന്‍റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങളും അടങ്ങിയ വാള്‍നട്സ് കഴിക്കുന്നത് ഓര്‍മ്മശക്തി കൂട്ടാന്‍ സഹായിക്കും.

ചീര

വിറ്റാമിന്‍ കെ, ബീറ്റാ കരോട്ടിന്‍ തുടങ്ങിയവ അടങ്ങിയ ചീര പോലെയുള്ള ഇലക്കറികള്‍ കഴിക്കുന്നതും ഓര്‍മ്മശക്തി കൂട്ടാനും തലച്ചോറിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

മുട്ട

കോളിന്‍, വിറ്റാമിന്‍ ബി, ഫോളേറ്റ് തുടങ്ങിയവ അടങ്ങിയ മുട്ട കഴിക്കുന്നതും തലച്ചോറിന്‍റെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.

അവക്കാഡോ

വിറ്റാമിനുകളായ ഇ, കെ, ഫോളേറ്റ്, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ അടങ്ങിയ അവക്കാഡോ കഴിക്കുന്നതും തലച്ചോറിന്‍റെ ആരോഗ്യത്തിന് ഗുണം ചെയ്യും.

മത്തങ്ങാ വിത്തുകള്‍

സിങ്ക്, മഗ്നീഷ്യം, വിറ്റാമിന്‍ ബി തുടങ്ങിയവ അടങ്ങിയ മത്തങ്ങാ വിത്തുകള്‍ കഴിക്കുന്നത് ഓര്‍മ്മശക്തി കൂട്ടാനും തലച്ചോറിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനായി കഴിക്കേണ്ട പഴങ്ങള്‍

രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടാത്ത ഭക്ഷണങ്ങൾ

പാലില്‍ തേന്‍ ചേര്‍ത്ത് കുടിക്കൂ, അറിയാം ഗുണങ്ങള്‍

കരളിന്‍റെ ആരോഗ്യം സംരക്ഷിക്കാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍