Food

പിസ്ത

ദിവസവും ഒരു പിടി പിസ്ത കഴിച്ചോളൂ, ​കാരണം

Image credits: Getty

പിസ്ത

100 ഗ്രാം പിസ്തയില്‍ 20 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്.  വിറ്റാമിൻ എ, ബി 6, കെ, സി, ഇ, കാത്സ്യം, അയേൺ, സിങ്ക്, ഫൈബര്‍, ആരോഗ്യകരമായ കൊഴുപ്പ് തുടങ്ങിയവ അടങ്ങിയതാണ് പിസ്ത. 

Image credits: Getty

പിസ്ത

പിസ്തയിൽ ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയിരിക്കുന്നു. ആരോഗ്യകരമായ കൊഴുപ്പുകൾ, പ്രോട്ടീൻ, നാരുകൾ, ആന്റിഓക്‌സിഡന്റുകൾ, ബി 6, ഇ പോലുള്ള വിറ്റാമിനുകൾ തുടങ്ങിയ അവശ്യ പോഷകങ്ങൾ പിസ്തയിലുണ്ട്. 

Image credits: Getty

നല്ല കൊളസ്ട്രോൾ കൂട്ടും

പിസ്തയിൽ മോണോസാച്ചുറേറ്റഡ്, പോളിഅൺസാച്ചുറേറ്റഡ് കൊഴുപ്പുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കാനും എച്ച്ഡിഎൽ കൊളസ്ട്രോൾ വർദ്ധിപ്പിക്കാനും സഹായിക്കുന്നു. 

Image credits: Getty

ഭാരം കുറയ്ക്കും

ഉയർന്ന പ്രോട്ടീനും നാരുകളും അടങ്ങിയിരിക്കുന്നതിനാൽ പിസ്ത ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കും. 

Image credits: Getty

ബ്ലഡ് ഷു​ഗർ അളവ് നിയന്ത്രിക്കും

പിസ്തയ്ക്ക് ഗ്ലൈസെമിക് സൂചിക കുറവാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടില്ല.

Image credits: Getty

ഹൃദയാരോഗ്യം

ആരോഗ്യകരമായ കൊഴുപ്പടങ്ങിയ പിസ്ത കൊളസ്ട്രോളും ബിപിയും കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 

Image credits: Getty

ദഹനം മെച്ചപ്പെടുത്തുക ചെയ്യുന്നു

പിസ്തയിലെ നാരുകൾ ഒരു പ്രീബയോട്ടിക് ആയി പ്രവർത്തിക്കുകയും കുടലിലെ ഗുണം ചെയ്യുന്ന ബാക്ടീരിയകളെ പോഷിപ്പിക്കുകയും ചെയ്യുന്നു.  ദഹനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
 

Image credits: Getty

കണ്ണുകളെ സംരക്ഷിക്കുന്നു

ഓക്‌സിഡേറ്റീവ് സമ്മർദ്ദം മൂലമുണ്ടാകുന്ന കേടുപാടുകളിൽ നിന്ന് കണ്ണുകളെ സംരക്ഷിക്കുകയും പ്രായവുമായി ബന്ധപ്പെട്ട മാക്യുലർ ഡീജനറേഷൻ തടയുകയും ചെയ്യുന്നതിനും പിസ്ത സഹായിക്കുന്നു.

Image credits: Getty

പ്രതിരോധശേഷി കൂട്ടുന്നു

വിറ്റാമിൻ ഇ, സിങ്ക്, സെലിനിയം തുടങ്ങിയ ആന്റിഓക്‌സിഡന്റുകളും പിസ്തയിൽ അടങ്ങിയിട്ടുണ്ട്. ഇത് അണുബാധകൾക്കും രോഗങ്ങൾക്കും എതിരെ പ്രതിരോധ സംവിധാനത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു.
 

Image credits: Getty

തലച്ചോറിനെ സംരക്ഷിക്കുന്നു

പിസ്തയിലെ വിറ്റാമിൻ ബി 6 തലച്ചോറിന്റെ ആരോഗ്യത്തെ സഹായിക്കുന്നു.
 

Image credits: Getty

ചർമ്മത്തെ സംരക്ഷിക്കുന്നു

പിസ്തയിലെ വിറ്റാമിൻ ഇ, ആന്റിഓക്‌സിഡന്റുകൾ എന്നിവ ചർമ്മത്തെ അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് സംരക്ഷിക്കാനും, ജലാംശം മെച്ചപ്പെടുത്താനും സഹായിക്കുന്നു. 

Image credits: Getty

കുടലിന്‍റെ ആരോഗ്യത്തിനായി കുടിക്കേണ്ട പ്രോബയോട്ടിക് പാനീയങ്ങള്‍

കുട്ടികളിലെ വിറ്റാമിന്‍ ഡിയുടെ കുറവിനെ പരിഹരിക്കാൻ ചെയ്യേണ്ടത്

തലച്ചോറിന്‍റെ ആരോഗ്യത്തിനായി കഴിക്കേണ്ട ഭക്ഷണങ്ങള്‍

ചീത്ത കൊളസ്ട്രോളിന് കാരണമാകുന്ന ഭക്ഷണങ്ങളെ തിരിച്ചറിയാം