അമേരിക്കയുടെ വ്യാപാരനയങ്ങളെ വെല്ലുവിളിച്ച് ചൈനയുടെ കയറ്റുമതി കുതിച്ചുയരുന്നു
അമേരിക്കയുടെ വ്യാപാരനയങ്ങളെ വെല്ലുവിളിച്ച് ചൈനയുടെ കയറ്റുമതി കുതിച്ചുയരുന്നു. കഴിഞ്ഞ അഞ്ചു മാസമായി അമേരിക്ക ഏര്‍പ്പെടുത്തിയ ഉയര്‍ന്ന ഇറക്കുമതി തീരുവകളെ അതിജീവിച്ചാണ് ചൈനയുടെ മുന്നേറ്റം. കഴിഞ്ഞ ഓഗസ്റ്റില്‍ ഇന്ത്യയിലേക്കുള്ള ചൈനീസ് ഉത്പന്നങ്ങളുടെ കയറ്റുമതി റെക്കോര്‍ഡ് നിലയിലെത്തി. ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള വില്‍പന ഈ വര്‍ഷം പുതിയ ഉയരങ്ങളിലേക്ക് നീങ്ങുകയാണ്