എന്താണ് ബ്രോങ്കൊ ടെസ്റ്റ്; പുതിയ നീക്കം രോഹിതിനെ ലക്ഷ്യമിട്ടോ? | BCCI's Bronco Test
കഴിഞ്ഞ ജൂണില്‍ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ സ്ട്രെങ്ത് ആൻഡ് ഫിറ്റ്നസ് പരിശീലകനായി ചുമതലയേറ്റ അഡ്രിയാൻ ലെ റൂക്‌സാണ് ബ്രോങ്കൊ ടെസ്റ്റിലേക്ക് ചുവടുമാറ്റാനുള്ള നിര്‍ദേശത്തിന് പിന്നില്‍. ഏറ്റവും കഠിനമായ ഫിറ്റ്നസ് ടെസ്റ്റുകളിലൊന്നായാണ് ബ്രോങ്കൊ ടെസ്റ്റിനെ വിലയിരുത്തപ്പെടുന്നത്. ഇതിനോടകം തന്നെ പല താരങ്ങളും ടെസ്റ്റിന് വിധേയമായെന്നാണ് റിപ്പോർട്ടുകള്‍