Kapil Sibal : ഗാന്ധി കുടുംബത്തെ വിമർശിച്ച കപിൽ സിബലിനെ കടന്നാക്രമിച്ച് നേതാക്കൾ
ഗാന്ധി കുടുംബത്തെ വിമർശിച്ച മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ സിബലിനെതിരെ വിമർശനവുമായി കൂടുതൽ നേതാക്കൾ രംഗത്ത്. ജനപിന്തുണയില്ലാത്ത കപിൽ സിബൽ പാർട്ടിയെ ദുർബലപ്പെടുത്തുകയാണെന്ന് മല്ലികാർജുൻ ഖാർഗെയും ,അധിർരഞ്‌ജൻ ചൗധരിയും കുറ്റപ്പെടുത്തി. നേതൃസ്‌ഥാനത്ത് നിന്ന് മാറി ഗാന്ധികുടുംബത്തിന് പുറത്ത് നിന്നുള്ളവർക്ക് അവസരം കൊടുക്കണമെന്നായിരുന്നു കപിൽ സിബലിൻറെ വിമർശനം. അതേസമയം, ഗ്രൂപ്പ് 23 നേതാക്കളുടെ യോഗം ഇന്ന് വൈകുന്നേരം ഡൽഹിയിൽ ചേരും.