userpic
user icon

A.A Rahim : അനിശ്ചിതത്വമില്ല, വാക്കുതർക്കമില്ല; സിപിഎമ്മിലെ ഒറ്റപ്പേരുകാരനായി എ.എ റഹീം

Vikas rajagopal  | Updated: Mar 16, 2022, 6:58 PM IST


ഡിവൈഎഫ്ഐ അഖിലേന്ത്യ അധ്യക്ഷൻ എ.എ റഹീം സിപിഎമ്മിൻറെ രാജ്യസഭാ സ്‌ഥാനാർത്ഥിയാകും. മറ്റ് അനിശ്ചിതത്വങ്ങളും, തർക്കവുമില്ലാതെയാണ് 41കാരനായ റഹീമിനെ സിപിഎം തെരഞ്ഞെടുത്തിരിക്കുന്നത്. എം.എ ബേബിക്ക് ശേഷം സിപിഎം രാജ്യസഭയിലേക്കയക്കുന്ന പ്രായം കുറഞ്ഞ അംഗമാണ് റഹീം. ഇന്ത്യയിലെ യുവത്വത്തിന് വേണ്ടി പ്രതികരിക്കാൻ ലഭിക്കുന്ന അവസരമായി രാജ്യസഭാ പ്രവേശനത്തിനെ കാണുന്നുവെന്നും, ഭരണഘടന സംരക്ഷിക്കാൻ ശക്തമായി പ്രവർത്തിക്കുമെന്നും എ.എ റഹീം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

Video Top Stories

Must See