userpic
user icon

Hibi Eden : എസ്എഫ്ഐയെ നിരോധിക്കണമെന്ന് ലോക്സഭയിൽ ഹൈബി ഈ‍ഡൻ

Vikas rajagopal  | Published: Mar 16, 2022, 3:48 PM IST

ഭീകര സംഘടനകളുടെ ലിസ്റ്റിൽ ഉൾപ്പെടുത്തി എസ്എഫ്ഐയെ നിരോധിക്കണമെന്ന് ഹൈബി ഈഡൻ എംപി ലോക്സഭയിൽ. നിരന്തരമായി വിദ്യാർത്ഥികളെ ക്രൂരമായി മർദ്ദിക്കുകയും അവരുടെ മൗലിക അവകാശങ്ങൾ പോലും എസ്എഫ്ഐ നിഷേധിക്കുകയാണെന്നും ഹൈബി ഈഡൻ പറഞ്ഞു. ചൊവ്വാഴ്ച കോളേജ് തെരഞ്ഞെടുപ്പിന് ശേഷം രാത്രിയിൽ തിരുവനന്തപുരം ലോ കോളേജിൽ വനിതാ പ്രവർത്തക ഉൾപ്പെടെയുള്ളവരെ അതി ക്രൂരമായി മർദ്ദിച്ച പശ്ചാത്തലത്തിലാണ് എംപി ലോക്സഭയിൽ വിഷയം ഉന്നയിച്ചത്.
 

Video Top Stories

Must See