പന്തിലെ തന്ത്രങ്ങള്‍; മുംബൈയെ പഞ്ചാബ് വീഴ്ത്തിയത് ഇങ്ങനെ
അഹമ്മദാബാദില്‍ ഒരു മഴ പെയ്ത് തോര്‍ന്നപ്പോള്‍ പരിചിതമല്ലാത്ത പലതിനും ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചു. 18 വര്‍ഷം നീണ്ട ചരിത്രം മാഞ്ഞു. പുതിയ ചരിത്രങ്ങള്‍ കുറിക്കപ്പെട്ടു. അണ്‍പ്ലെയബിളെന്ന് കരുതപ്പെടുന്ന ഇതിഹാസപ്പന്തുകള്‍ ബൗണ്ടറിവര തൊട്ടു.പ്ലേ ഓഫുകള്‍ അനായാസം നീന്തിക്കയറുന്ന മുംബൈ ഇന്ത്യൻസ് എന്ന മഹാസംഘത്തെ പഞ്ചാബ് വീഴ്ത്തിയത് എങ്ങനെ