Health
പാദങ്ങൾ വിണ്ടു കീറുന്നത് ഇന്ന് അധികം ആളുകളിലും കണ്ട് വരുന്ന പ്രശ്നമാണ്.
പാദങ്ങളിലെ വിണ്ടു കീറൽ അകറ്റുന്നതിന് വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ചില മാർഗങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്..
ദിവസവും ഒരു നേരം പാദങ്ങൾ വെളിച്ചെണ്ണ ഉപയോഗിച്ച് മസാജ് ചെയ്യുന്നത് വിണ്ടു കീറൽ തടയാൻ സഹായിക്കും.
വിണ്ടു കീറിയ ഭാഗങ്ങളിൽ കറ്റാർവാഴ ജെൽ പുരട്ടി മസാജ് ചെയ്യുക. ഉണങ്ങി കഴിയുമ്പോൾ തണുത്ത വെള്ളത്തിൽ കഴുകി കളയാം.
രാത്രിയിൽ കിടക്കുന്നതിന് മുമ്പ് ഗ്ലിസറിനും റോസ് വാട്ടറും മിക്‌സ് ചെയ്‌ത് പാദങ്ങളിൽ പുരട്ടുക. ദിവസവും ഇത് ചെയ്യുന്നത് പാദങ്ങളിലെ വിണ്ടു കീറൽ തടയും.
രാത്രി പാദങ്ങൾ കഴുകി വൃത്തിയാക്കിയതിന് ശേഷം വിണ്ടു കീറിയ ഭാഗങ്ങളിൽ ആവണക്കെണ്ണ പുരട്ടുക. സ്ഥിരമായി ഇങ്ങനെ ചെയ്യുന്നത് നല്ലതാണ്.
ആര്യവേപ്പിലയും പച്ച മഞ്ഞളും അരച്ച് പേസ്റ്റ് രൂപത്തിലാക്കി എടുക്കുക. ഈ മിശ്രിതം പാദങ്ങളിൽ പുരട്ടുക. വിണ്ടു കീറൽ, കുഴിനഖം എന്നിവ തടയാൻ സഹായിക്കും.
ആഴ്‌ചയിൽ രണ്ട് തവണ നാരങ്ങാ നീര് ഉപയോഗിച്ച് പാദങ്ങളിൽ മസാജ് ചെയുക. ഇങ്ങനെ ചെയ്യുന്നത് പാദങ്ങൾ വിണ്ടു കീറുന്നത് തടയുന്നു.
പിസിഒഎസ് പ്രശ്നമുള്ളവർ ഒഴിവാക്കേണ്ട ആറ് ഭക്ഷണങ്ങൾ
എല്ലുകളെ സ്ട്രോംഗ് ആക്കാൻ കഴിക്കാം കാത്സ്യം അടങ്ങിയ 5 ഭക്ഷണങ്ങൾ
ഹൃദയത്തെ സംരക്ഷിക്കാൻ ജീവിതശെെലിയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ബിപി നിയന്ത്രിക്കുന്നതിന് ചെയ്യേണ്ട ഏഴ് കാര്യങ്ങൾ